ഭക്തിയും പ്രണയവും ഒരുനാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. പരസ്പര പൂരകങ്ങൾ. അത്തരത്തിൽ ഒരു ഗാനമാണ് തട്ടുംപുറത്ത് അച്യുതനിലേത്. പാട്ടു കേൾക്കുമ്പോൾ ചിലപ്പോഴെങ്കിലും ഒരു ഭക്തിഗാനമാണോ ഇതെന്നു തെറ്റിദ്ധരിക്കും. അങ്ങനെയാണു മുത്തുമണി രാധേ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ബീയാർ പ്രസാദിന്റെ വരികൾക്കു ദീപാങ്കുരനാണു സംഗീതം നൽകിയിരിക്കുന്നത്. വിജേഷ് ഗോപാല്‍ ആണു ഗാനം ആലപിച്ചിരിക്കുന്നത്.
മൊത്തത്തിൽ ഒരു ഹരിമുരളീരവ സാമ്യം ഉണ്ടെന്നാണു ഗാനത്തെ പറ്റി ചിലരുടെ അഭിപ്രായം. ദീപാങ്കുരന്റെ സംഗീതത്തെ പ്രശംസിക്കുന്നവരും ചെറുതല്ല. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തീയറ്ററുകളിലെത്തും.