ലൈംഗികാരോപണത്തെ തുടർന്ന് പ്രശസ്ത ഗായകൻ മീക്ക സിങ്ങ് അറസ്റ്റിൽ. കൗമാരക്കാരിയായ ബ്രസീലിയൻ മോഡലിനു അശ്ലീല ചിത്രം അയച്ചു എന്നാണ് മീക്കാ സിങ്ങിനെതിരായ കുറ്റം. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു ഇന്ത്യൻ സംഗീത ആസ്വാദകരെ ഞെട്ടിച്ചുകൊണ്ട് ദുബൈയിൽ മീക്ക സിങ്ങ് അറസ്റ്റിലായയത്.
യുഎഇയിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മീക്ക സിങ്ങ്. പതിനേഴു വയസ്സുകാരിയായ കൗമാരക്കാരിയുടെ പരാതിയെ തുടർന്ന് മീക്കാസിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മോശം രീതിയിലുള്ള ചിത്രങ്ങൾ മീക്ക സിങ്ങ് അയച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. തനിക്കു വഴങ്ങയാൽ ബോളിവുഡിൽ ജോലി ശരിയാക്കി നൽകാമെന്ന് മീക്കാ സിങ്ങ് പറഞ്ഞതായും യുവതിയുടെ പരാതിയിൽ ഉണ്ട്. ബർദുബായിയിലെ ബാറിൽ നിന്നുംഅറസ്റ്റിലായ മീക്കാ സിങ്ങിനെ കൂടുതൽ ചോദ്യം ചെയ്യലിനായി അബുദാബിയിലേക്കു കൊണ്ടു പോയി.
ദമാദം മസ്ത് കലന്തർ എന്ന ഒറ്റഗാനത്തിലൂടെ തന്നെ സംഗീതാസ്വാദകരുടെ മനം കവർന്ന ഗായകനാണ് മീക്ക സിങ്ങ്. പ്രിയങ്ക ചോപ്ര അടക്കമുള്ള താരങ്ങൾക്കൊപ്പം മസ്ത്കലന്തർ എന്ന ഗാനത്തിനു മീക്ക സിങ്ങ് ചുവടുവച്ചിരുന്നു. ഹോനേ നാ ദേ എന്ന മീക്ക സിങ്ങിന്റെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മോശം പെരുമാറ്റത്തിന് മീക്കാ സിങ്ങ് ആദ്യമായല്ല നടപടി നേരിടുന്നത്. അനുവാദമില്ലാതെ രാഖി സാവന്തിനെ ചുംബിച്ചെന്നായിരുന്നു മുൻപ് മീക്കാ സിങ്ങിനെതിയരായ ആരോപണം.