പലതരത്തിലുള്ള പാചക വിഡിയോകളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ പാട്ടിലൂടെ എങ്ങനെ പാചകം ചെയ്യാം എന്നു കാണിച്ചുതരികയാണ് ഈ വിഡിയോ. കേരളീയ മുട്ടറോസ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്നും, അതിനു വേണ്ട ചേരുവകൾ എന്തെല്ലാമാണെന്നും പാട്ടിലൂടെ വിശദമായി പറയുകയാണ് സാവൻ ദത്ത.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ പാട്ടിലൂടെ പാചകം പറയുന്നത്. സെറ്റ് മുണ്ടുടുത്ത് മുല്ലപ്പൂ ചൂടി തനി മലയാളി സ്ത്രീയായാണ് സാവൻ വിഡിയോയിൽ എത്തുന്നത്. മുട്ടറോസ്റ്റ് തയ്യാറാകാക്കുന്ന വിധം പാട്ടുരൂപത്തിൽ എഴുതിയതും പാടിയതും ചിട്ടപ്പെടുത്തിയതും സാവൻ തന്നെയാണ്.
മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. പുതിയ രീതിയിലുള്ള അവതരണത്തെ പ്രശംസിക്കുന്നവരാണ് ഭൂരിഭാഗവും. ഇനിയും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണു പലരുടെയും കമന്റുകൾ.