സംഗീതകുലപതി ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ഈണവുമായി ‘ശ്യാമരാഗ’ത്തിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. കെ.എസ്.ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് ഹൃദയത്തിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. റഫീഖ് അഹമ്മദിന്റേതാണു വരികൾ. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. റഫീഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഗീതകുലപതി ദക്ഷിണാമൂർത്തി സ്വാമിയുടെ അവസാന ഈണവുമായി ‘ശ്യാമരാഗ’ത്തിലെ പുതിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. കെ.എസ്.ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് ഹൃദയത്തിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം. റഫീഖ് അഹമ്മദിന്റേതാണു വരികൾ. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. റഫീഖ് അഹമ്മദിനെ കൂടാതെ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്. 

ADVERTISEMENT

കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്യാമരാഗത്തിലെ പാട്ടുകൾക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ദക്ഷിണാമൂർത്തി സ്വാമിയുടെ അതിഹൃദ്യമായ ഈണത്തിൽ പിറന്ന പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. 2013–ൽ ശ്യാമരാഗത്തിനായി പാട്ടുകൾ ചിട്ടപ്പെടുത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ദക്ഷിണാമൂർത്തി സ്വാമി അന്തരിച്ചത്. 

ADVERTISEMENT

യേശുദാസിന്റെ കുടുംബത്തിലെ മൂന്നു തലമുറ ഈ സിനിമയിലെ പാട്ടുകൾക്കായി ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ശ്യാമരാഗത്തിനുണ്ട്. യേശുദാസ്, വിജയ് യേശുദാസ്, വിജയ്‌യുടെ മകൾ അമേയ എന്നിവരും കെ.എസ്.ചിത്രയുമാണ് ശ്യാമരാഗത്തിനു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ഒരു കീർത്തനവും ആറു ഗാനങ്ങളുമാണ് ചിത്രത്തിലുള്ളത്. 

ADVERTISEMENT

പാട്ടുകൾ നേരത്തെ റെക്കോർഡ് ചെയ്തുവെങ്കിലും ചിത്രം റിലീസ് ചെയ്യുന്നത് പല കാരണങ്ങൾക്കൊണ്ടു നീണ്ടു പോയി എന്ന് ശ്യാമരാഗത്തിന്റെ സംവിധായകൻ സേതു ഇയ്യാൽ പറഞ്ഞു.

വൈ.ജി.മഹേന്ദ്രൻ, ശാന്തി കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, ശാന്തകുമാരി, പുതുമുഖങ്ങളായ പ്രണവ്, പ്രസീത എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധനഞ്ജയൻ–ശാന്താ ധനഞ്ജയൻ ദമ്പതിമാരാണ് നൃത്തസംവിധാനം. ഛായാഗ്രഹണം മധു മാടശേരി നിർവഹിച്ചിരിക്കുന്നു