കൊറിയൻ ഗായിക ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ദക്ഷിണ കൊറിയൻ പോപ് ഗായിക ഹേസൂവിനെ (29) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു മുൻപ് ഗായിക എഴുതിയെന്നു സംശയിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഈ മാസം 12നാണ് ഹേസൂ മരണപ്പെട്ടതെന്ന് അടുത്ത സുഹൃത്തുക്കൾ മൊഴി നൽകി. ഗായികയുടെ മരണം സംബന്ധിച്ച് വ്യാജവാർത്തകൾ

ദക്ഷിണ കൊറിയൻ പോപ് ഗായിക ഹേസൂവിനെ (29) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിനു മുൻപ് ഗായിക എഴുതിയെന്നു സംശയിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഈ മാസം 12നാണ് ഹേസൂ മരണപ്പെട്ടതെന്ന് അടുത്ത സുഹൃത്തുക്കൾ മൊഴി നൽകി. ഗായികയുടെ മരണം സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുഹൃത്തുക്കൾ അഭ്യർഥിച്ചിട്ടുണ്ട്.
ഈ മാസം 20ന് ദക്ഷിണ കൊറിയയിൽ ഹേസുവിന്റെ സംഗീതപരിപാടി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഗായികയുടെ അപ്രതീക്ഷിത മരണ വാർത്തയെത്തിയത്. 2019ലാണ് ഹേസു സംഗീതജീവിതത്തിനു തുടക്കം കുറിക്കുന്നത്. ‘മൈ ലൈഫ് ഐ വിൽ’ എന്ന സ്വതന്ത്ര ആൽബം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇമ്മോര്‍ട്ടല്‍ സോങ്‌സ്, ബോസ് ഇന്‍ ദ് മിറര്‍ തുടങ്ങിയ ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.