സിനിമയിലെ കുട്ടികൾ വലിയവായിൽ വർത്തമാനം പറഞ്ഞു തുടങ്ങിയിരുന്നില്ല അന്ന്, അമിതമായികൊഞ്ചിയിരുന്നുമില്ല. നിഷ്കളങ്കതയുടെ ഓമനത്തമുണ്ടായിരുന്നു മാസ്റ്റർ - ബേബിമാരുടെ അഭിനയത്തിനും അവർക്കു വേണ്ടി എഴുതപ്പെട്ടിരുന്ന സംഭാഷണങ്ങൾക്കും. മാസ്റ്റർ രഘുവും മാസ്റ്റർ ശേഖറും ബേബി വിനോദിനിയും ബേബി വിലാസിനിയും ബേബി

സിനിമയിലെ കുട്ടികൾ വലിയവായിൽ വർത്തമാനം പറഞ്ഞു തുടങ്ങിയിരുന്നില്ല അന്ന്, അമിതമായികൊഞ്ചിയിരുന്നുമില്ല. നിഷ്കളങ്കതയുടെ ഓമനത്തമുണ്ടായിരുന്നു മാസ്റ്റർ - ബേബിമാരുടെ അഭിനയത്തിനും അവർക്കു വേണ്ടി എഴുതപ്പെട്ടിരുന്ന സംഭാഷണങ്ങൾക്കും. മാസ്റ്റർ രഘുവും മാസ്റ്റർ ശേഖറും ബേബി വിനോദിനിയും ബേബി വിലാസിനിയും ബേബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലെ കുട്ടികൾ വലിയവായിൽ വർത്തമാനം പറഞ്ഞു തുടങ്ങിയിരുന്നില്ല അന്ന്, അമിതമായികൊഞ്ചിയിരുന്നുമില്ല. നിഷ്കളങ്കതയുടെ ഓമനത്തമുണ്ടായിരുന്നു മാസ്റ്റർ - ബേബിമാരുടെ അഭിനയത്തിനും അവർക്കു വേണ്ടി എഴുതപ്പെട്ടിരുന്ന സംഭാഷണങ്ങൾക്കും. മാസ്റ്റർ രഘുവും മാസ്റ്റർ ശേഖറും ബേബി വിനോദിനിയും ബേബി വിലാസിനിയും ബേബി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലെ കുട്ടികൾ വലിയവായിൽ വർത്തമാനം പറഞ്ഞു തുടങ്ങിയിരുന്നില്ല അന്ന്, അമിതമായികൊഞ്ചിയിരുന്നുമില്ല. നിഷ്കളങ്കതയുടെ ഓമനത്തമുണ്ടായിരുന്നു മാസ്റ്റർ - ബേബിമാരുടെ അഭിനയത്തിനും അവർക്കു വേണ്ടി എഴുതപ്പെട്ടിരുന്ന സംഭാഷണങ്ങൾക്കും. 

മാസ്റ്റർ രഘുവും മാസ്റ്റർ ശേഖറും ബേബി വിനോദിനിയും ബേബി വിലാസിനിയും ബേബി സുമതിയുമൊക്കെ ആ കാലഘട്ടത്തിന്റെ മായാത്ത പ്രതീകങ്ങൾ. സിനിമയിൽ അവർ പാടി അഭിനയിച്ച പാട്ടുകൾക്കുമുണ്ടായിരുന്നു അതേ നിഷ്കളങ്ക സൗന്ദര്യവും കുട്ടിത്തവും.

ADVERTISEMENT

അപരാധിയിലെ "തുമ്പീ തുമ്പീ തുള്ളാൻ വായോ ചെമ്പകപ്പൂക്കൾ നുള്ളാൻ വായോ" എന്ന പാട്ട്  യാദൃച്ഛികമായി വീണ്ടും കേട്ടപ്പോൾ, മാസ്റ്റർ രഘുവും ബേബി ബബിതയും അഭിനയിക്കുന്ന ആ ഗാനരംഗം യൂട്യൂബിൽ കണ്ടപ്പോൾ, ജീവിതത്തിലെ ആദ്യത്തെ കളിക്കൂട്ടുകാരിയെ ഓർമവന്നു; അമ്മയെ. പാട്ടിനിടയ്ക്ക് ഷീല പറയുന്ന വാക്കുകൾ ആത്മഗതം പോലെ ഇടയ്ക്കിടെ ഉരുവിടാറുണ്ടായിരുന്നു അമ്മ: "എന്തിനാ മക്കളേ തുമ്പിയെ വിളിക്കുന്നത്?"

മുതിർന്നവർ ശബ്ദം മാറ്റിയും അല്ലാതെയും കുട്ടികൾക്കു വേണ്ടി പാടുന്നതായിരുന്നു സിനിമയിലെ പതിവ്. പി.ലീലയും ജാനകിയും എ.പി.കോമളയും രേണുകയുമൊക്കെ ഇത്തരം പാട്ടുകൾക്കു ശബ്ദം പകർന്നിട്ടുണ്ട്. എന്നാൽ "അപരാധി"യിലെ പാട്ട് കുട്ടിക്കഥാപാത്രങ്ങൾക്കു വേണ്ടി പാടുന്നത് കുട്ടിത്തം വിടാത്ത ഗായകർ തന്നെ: അമ്പിളിയും സുജാതയും. അതുകൊണ്ടു തന്നെ കുട്ടികൾ ആ പാട്ട് വെള്ളിത്തിരയിൽ പാടി അഭിനയിച്ചു കാണുമ്പോൾ ഒട്ടും അരോചകമായി അനുഭവപ്പെടില്ല നമുക്ക്. 

ADVERTISEMENT

പി.ഭാസ്കരനും സലിൽ ചൗധരിയും ഗാനസൃഷ്ടിക്കായി ഒരുമിച്ച ഒരേയൊരു പടമാണ് പി.എൻ.സുന്ദരം സംവിധാനം ചെയ്ത "അപരാധി."  എന്തുകൊണ്ട് ഈ രണ്ടു പ്രതിഭകൾ വീണ്ടും ഒന്നിച്ചില്ല എന്ന് അദ്ഭുതം തോന്നാറുണ്ട് "അപരാധി"യിലെ ഗാനങ്ങൾ കേൾക്കുമ്പോൾ. സലിൽ ചൗധരിയുടെ മലയാള ഗാനങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് "തുമ്പീ തുമ്പീ തുള്ളാൻ വായോ." ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ഓർമയിൽ നിറയുക കുതൂഹലങ്ങളും കുസൃതികളും നിറഞ്ഞ ബാല്യമാണ്. എങ്ങോ പോയി മറഞ്ഞ കാലം. 

പതിവുപോലെ ബംഗാളിയിൽ താൻ നേരത്തെ ചെയ്തുവച്ച ഒരു ഈണം മലയാളത്തിലേക്ക് "പരിഭാഷ"പ്പെടുത്തുകയായിരുന്നു സലിൽദാ. സ്വാതന്ത്ര്യത്തിന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 1972 ൽ ആകാശവാണിക്കു വേണ്ടി സ്വരപ്പെടുത്തിയ "എയ് ദേശ് എയ് ദേശ് അമാർ എയ്ദേശ" എന്ന കോറൽ ഗാനത്തിന്റെ ഈണമാണ് അപരാധിയിലെ പാട്ടിൽ അദ്ദേഹം സ്വീകരിച്ചത്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇതേ ഗാനം "മഹാഭാരതി" (1994) എന്ന ബംഗാളി ചിത്രത്തിനു വേണ്ടി മകൾ അന്തരയുടെ സ്വരത്തിൽ സലിൽദാ വീണ്ടും റെക്കോർഡ് ചെയ്തു. എന്നാൽ ഒറിജിനൽ ഗാനത്തിലെ ദേശഭക്തി ഭാവത്തെക്കാൾ ആ ഈണത്തിന് ഇണങ്ങുക നിഷ്കളങ്കതയും വാത്സല്യവുമല്ലേ എന്ന് തോന്നും "തുമ്പീ തുമ്പീ തുള്ളാൻ വായോ" കേൾക്കുമ്പോൾ. ഈണവും വരികളും തമ്മിലുള്ള  പൊരുത്തം അത്രയും  ആസ്വാദ്യകരം.

ADVERTISEMENT

ലളിതസുന്ദരമാണ്ട്യൂണിനസരിച്ച് ഭാസ്ക്കരൻ മാഷ് എഴുതിയ വരികൾ: "തുമ്പീ തുമ്പീ തുള്ളാൻ വായോചെമ്പകപ്പൂക്കൾ നുള്ളാൻ വായോ, മുറ്റത്തെ മുല്ലയിൽ ഊഞ്ഞാലാടാം തത്തമപ്പെണ്ണിൻ കൊഞ്ചൽ കേൾക്കാം" എന്ന പല്ലവി തന്നെ പാട്ടിന്റെ മുഖ്യ ആകർഷണം. എഴുതി ഈണമിട്ടതാണോ എന്ന് തോന്നും ഈ വരികൾ പാടിക്കേൾക്കുമ്പോൾ. "അമ്മയ്ക്ക് ചൂടാൻ പൂക്കൾ തായോ, അമ്മയ്ക്ക് ചുറ്റാൻ പൂമ്പട്ട് തായോ, താമരക്കണ്ണിന്നഞ്ജനം തായോ തൂമണി നെറ്റിക്ക് കുങ്കുമം തായോ...." എന്ന ചരണത്തിനുമുണ്ട് അതേ ലാളിത്യം. ഈണം ബംഗാളിയെങ്കിലും മലയാളിത്തത്തിന്റെ ഇളനീർ മധുരമുള്ള പാട്ട്.

മാമലയിലെപൂമരം (ജോളി എബ്രഹാം, വാണിജയറാം), നന്മ നേരും അമ്മ (സുജാത, ശ്രീജിത്ത്, കോറസ്), മുരളീധരാ മുകുന്ദാ (എസ്.ജാനകി, ലതാരാജു, കോറസ്) എന്നിവയാണ് "അപരാധി"യിലെ മറ്റുപാട്ടുകൾ. മൂന്നും വ്യത്യസ്ത ഭാവങ്ങളുള്ള ഗാനങ്ങൾ. "സലിൽദായുടെ  റെക്കോർഡിങ്  ശരിക്കും ഒരു ആഘോഷമാണ്‌."-- ജോളി എബ്രഹാമിന്റെ ഓർമ. "മാമലയിലെ പൂമരം എന്ന പാട്ട് സാന്തോം ഓഷ്യാനിക് ഹോട്ടലിലെ മുറിയിലിരുന്ന് എന്നെയും വാണി ജയറാമിനേയും അദ്ദേഹം പഠിപ്പിച്ചത് മറക്കാനാവില്ല. പിറ്റേന്ന് കാലത്ത് ജെമിനി സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിനു ചെന്നപ്പോൾ കണ്ട കാഴ്ച്ച ശരിക്കും അദ്ഭുതപ്പെടുത്തി. ചെണ്ടക്കാരും വയലിനിസ്റ്റുകളും തബലിസ്റ്റുകളും ഉൾപ്പെടെഅറുപതോളം പേരുള്ള ഓർക്കസ്ട്ര. മുപ്പതു പേരടങ്ങിയ കോറസ് അതിന് പുറമെ. സി.ഒ.ആന്റോ ആയിരുന്നു അവരുടെ ലീഡർ. അത്രയും റിച്ച് ആയ ഓർക്കസ്ട്രേഷൻ അപൂർവമാണ് അന്നൊക്കെ മലയാളഗാനങ്ങളിൽ.''

1970 കളിൽ മലയാളസിനിമയിലെ തിരക്കേറിയ ബാലനടനായിരുന്ന മാസ്റ്റർ രഘുവിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നാണ് "അപരാധി"യിലെ രാജു. "ഇണ" (1982) യിലൂടെ നായകവേഷത്തിൽ അരങ്ങേറിയ രഘു പിന്നീട് കരൺ എന്ന പേരിൽ ചില തമിഴ് ചിത്രങ്ങളിൽ മുതിർന്ന വേഷങ്ങളിലും തിളങ്ങിയെങ്കിലും (അണ്ണാമലൈ, നമ്മവർ) കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തോടെ സിനിമയുടെ മുഖ്യധാരയിൽ നിന്ന് അകന്നുപോകുകയായിരുന്നു. അപൂർവം ചിത്രങ്ങളിലേ പിന്നീട് കരണിനെ കണ്ടുള്ളു. ഇന്നും മലയാളികളുടെ ഓർമകളിൽ രഘു നിറഞ്ഞുനിൽക്കുന്നതു മറക്കാനാവാത്ത ചില ഗാനരംഗങ്ങളിലൂടെയാകും: ഉണ്ണിക്കൈ വളര് (പുനർജന്മം), പദ്മതീർഥക്കരയിൽ, ഇവിടമാണീശ്വര സന്നിധാനം (ബാബുമോൻ), എബിസിഡി ചേട്ടൻ കേഡി, വിശക്കുന്നു വിശക്കുന്നു (അയോദ്ധ്യ), വെള്ളിച്ചില്ലും വിതറി (ഇണ), സിന്ദൂര തിലകവുമായ് (കുയിലിനെ തേടി).....

അക്കൂട്ടത്തിൽഇന്നും പാൽപ്പുഞ്ചിരി തൂകി നിൽക്കുന്നു "അപരാധി"യിലെ ഓമനത്തമുള്ള പാട്ട്. തുമ്പിയും തുമ്പിതുള്ളലും ചെമ്പകപ്പൂവും മുല്ലയുമൊക്കെ സിനിമാപ്പാട്ടുകളില്ലാതെ മറ്റെവിടെ തിരയും നമ്മൾ ഈ പുതിയ കാലത്ത്?

English Summary:

Child songs in Malayalam movies childrens day special

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT