‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’; അഭയ ഹിരൺമയിയുടെ പോസ്റ്റ് വൈറൽ
ഗായിക അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ജീവിതം മതിമറന്ന് ആഘോഷിക്കണമെന്നു സൂചിപ്പിച്ചുള്ള പോസ്റ്റാണിത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല വരികൾ കുറിച്ച ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ’

ഗായിക അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ജീവിതം മതിമറന്ന് ആഘോഷിക്കണമെന്നു സൂചിപ്പിച്ചുള്ള പോസ്റ്റാണിത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല വരികൾ കുറിച്ച ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ’ എന്ന ആഘോഷപ്പാട്ടിന്റെ വരികൾ അഭയയുടെ കുറിപ്പിൽ കാണാം.
‘എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’ എന്നാണ് മനോഹര സായാഹ്നത്തിൽ ദീപാലങ്കാരങ്ങൾക്കു നടുവിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരൺമയി കുറിച്ചത്. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിയ്ക്കും സ്റ്റൈലിഷ് ലുക്കിനും ആരാധകർ ഏറെയാണ്. ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി പിന്നണിഗാനശാഖയിൽ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.