എന്റെ കുറിപ്പുകൾ മറ്റാരുടെയും ജീവിതവുമായി ബന്ധപ്പെട്ടതല്ല, ദയവായി ജീവിക്കാൻ അനുവദിക്കൂ: അഭയ ഹിരൺമയി
സമൂഹമാധ്യമ പോസ്റ്റിനെ വളച്ചൊടിച്ച് വ്യാജപ്രചാരണങ്ങൾ നടത്തിയതിൽ പ്രതികരണവുമായി ഗായിക അഭയ ഹിരൺമയി രംഗത്ത്. ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ജീവിതം ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഏതാനും ദിവസങ്ങൾക്കു മുൻപ് അഭയ പങ്കുവച്ച ചിത്രമാണ് ചിലർ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴച്ചത്. സംഗീതസംവിധായകൻ ഗോപി

സമൂഹമാധ്യമ പോസ്റ്റിനെ വളച്ചൊടിച്ച് വ്യാജപ്രചാരണങ്ങൾ നടത്തിയതിൽ പ്രതികരണവുമായി ഗായിക അഭയ ഹിരൺമയി രംഗത്ത്. ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ജീവിതം ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഏതാനും ദിവസങ്ങൾക്കു മുൻപ് അഭയ പങ്കുവച്ച ചിത്രമാണ് ചിലർ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴച്ചത്. സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞുവെന്ന പ്രചാരണങ്ങൾ ശക്തമായതിനു പിന്നാലെയെത്തിയ അഭയയുടെ പോസ്റ്റിനു താഴെ നിരവധി പേർ കമന്റുമായി എത്തി. ഗോപി സുന്ദർ–അമൃത ബന്ധത്തെ ഉദ്ദേശിച്ചാണ് അഭയയുടെ പോസ്റ്റെന്ന തരത്തില്‍ ചില മാധ്യമങ്ങൾ വാർത്തളും പ്രചരിപ്പിച്ചു. പിന്നാലെയാണ് പ്രതികരിച്ച് സമൂഹമാധ്യമ കുറിപ്പുമായി ഗായിക എത്തിയത്.
‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’; അഭയ ഹിരൺമയിയുടെ പോസ്റ്റ് വൈറൽ
അഭയ ഹിരൺമയിയുടെ കുറിപ്പ് ഇങ്ങനെ:
‘എന്റെ സ്വന്തം ഈണങ്ങൾക്കനുസരിച്ചു നൃത്തം ചെയ്യുകയും എന്റെ സന്തോഷത്തിലും സമാധാനത്തിലും എത്താൻ വേഗത്തിൽ നടക്കുകയുമാണ് ഞാൻ. മറ്റുള്ളവരുടെ ജീവിതത്തിൽ എനിക്ക് ഒട്ടും താൽപര്യമില്ല. എനിക്ക് എന്റെ ജോലി ചെയ്യണം, എന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കണം. എന്റെ സ്റ്റോറികളും പോസ്റ്റുകളും മറ്റുള്ളവരുടെ ജീവിതവുമായി ബന്ധിപ്പിച്ചു വ്യാഖ്യാനിക്കപ്പെടുന്നത് അങ്ങേയറ്റം പരിതാപകരമാണ്. എനിക്ക് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശ്യമില്ല. ഞാൻ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു, എന്റെ ജീവിതവഴികളെ സ്നേഹിക്കുന്നു. നിങ്ങളും നിങ്ങളുടെ ജീവിതത്തെ മുന്നോട്ടു നീക്കുക. എന്നെ ജീവിക്കാൻ അനുവദിക്കണം. ദയവായി ജീവിതത്തെ വളച്ചൊടിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്’.
അഭയയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകശ്രദ്ധ നേടിയത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. ഗോപി സുന്ദർ ഈണം നൽകിയ ‘ഖൽബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരൺമയി പിന്നണിഗാനശാഖയിൽ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.