‘മാപ്പ്, ഞാൻ അസ്വസ്ഥനാണ്, പരാതികൾ ഉടൻ പരിഹരിക്കും’; സംഗീതനിശാവിവാദത്തിൽ എ.ആർ.റഹ്മാൻ
ചെന്നൈയിൽ നടന്ന ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഘാകപിഴവിലും തുടർന്നുണ്ടായ വിവാദങ്ങളിലും മാപ്പ് പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. തന്റെ പരിപാടിക്കിടെ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും എന്നാൽ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും റഹ്മാൻ പറഞ്ഞു.

ചെന്നൈയിൽ നടന്ന ‘മറക്കുമാ നെഞ്ചം’ സംഗീതപരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഘാകപിഴവിലും തുടർന്നുണ്ടായ വിവാദങ്ങളിലും മാപ്പ് പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. തന്റെ പരിപാടിക്കിടെ ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായതിൽ താൻ ഏറെ അസ്വസ്ഥനാണെന്നും എന്നാൽ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും റഹ്മാൻ പറഞ്ഞു. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ പ്രതികരണം.
ആയിരങ്ങൾ മുടക്കി ടിക്കറ്റെടുത്തിട്ടും അകത്ത് പ്രവേശിക്കാനായില്ല; എ.ആർ.റഹ്മാനെതിരെ അണപൊട്ടി പ്രതിഷേധം
‘സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ജോലി ഗംഭീരമായി ഷോ ചെയ്യുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേതുപ്പോലെ മഴ പെയ്യരുത് എന്നതുമാത്രമായിരുന്നു എന്റെ ചിന്തയും ആഗ്രഹവും. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞില്ല. ഉള്ളിൽ സന്തോഷിച്ച് വേദിയിൽ പ്രകടനം നടത്തുകയായിരുന്നു ഞാൻ. നല്ല ഉദ്ദേശ്യത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ ആളുകളുടെ പ്രതികരണം എല്ലാവരുടേയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് മനസ്സിലായി,’ എ.ആർ.റഹ്മാൻ പറഞ്ഞു.
ആയിരക്കണക്കിന് പേരാണ് ‘മറക്കുമാ നെഞ്ചം’ പരിപാടി കാണാനെത്തിയത്. അയ്യായിരവും പതിനായിരവും മുടക്കി ടിക്കറ്റെടുത്തെങ്കിലും പലർക്കും വേദിയുടെ അടുത്തുപോലും എത്താൻ സാധിച്ചില്ല. ടിക്കറ്റ് എടുത്തവർ എത്തുന്നതിനു മുന്നേ അവരുടെ സീറ്റുകൾ മറ്റു ചിലർ കയ്യേറിയെന്നാണ് ആക്ഷേപം. ഇത് സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നു ചൂണ്ടിക്കാണിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരോഷം അണപൊട്ടി. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് സംഘാടകർ രംഗത്തെത്തി. പിന്നാലെയായിരുന്നു എ.ആർ.റഹ്മാന്റെ പരസ്യപ്രതികരണം. സംഗീതപരിപാടി കാണാൻ ടിക്കറ്റ് എടുത്തവർ അതിന്റെ പകർപ്പ് ഇ–മെയിൽ അയച്ചുകൊടുക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവർ പരാതികൾ പരിഹരിക്കുകയും വിമർശനങ്ങളോടു പ്രതികരിക്കുകയും ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.