ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സിനെ നേടാനായതിന്റെ സന്തോഷം പങ്കിട്ട് ഗായിക അഭിരാമി സുരേഷ്. ചുറ്റുമുള്ളവരുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായതെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും ഗായിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇൻസ്റ്റയിലെ ഓരോ പോസ്റ്റും തന്റെ ജീവിതത്തിലെ നല്ലതിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സിനെ നേടാനായതിന്റെ സന്തോഷം പങ്കിട്ട് ഗായിക അഭിരാമി സുരേഷ്. ചുറ്റുമുള്ളവരുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായതെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും ഗായിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇൻസ്റ്റയിലെ ഓരോ പോസ്റ്റും തന്റെ ജീവിതത്തിലെ നല്ലതിന്റെയും മോശമായവയുടെയും പ്രതിഫലനങ്ങളാണെന്നും അഭിരാമി കൂട്ടിച്ചേർത്തു. റ്റീൽ ബ്ലൂ നിറത്തിലുള്ള കുർത്തിയണിഞ്ഞ പുതുചിത്രങ്ങളും ഗായിക പങ്കുവച്ചിട്ടുണ്ട്. 

‘എന്റെ പ്രിയപ്പെട്ട ഇൻസ്റ്റഗ്രാം കുടുംബത്തിന്, ഈ പ്ലാറ്റ്ഫോമിൽ എന്നെ പിന്തുടരുന്നവരുടെ എണ്ണം 1 മില്യൻ ആയി എന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. എല്ലാവരോടും വിനീതമായി നന്ദി പറയുന്നു. ഇത് വളരെ ദൈർഘ്യമേറിയതും വൈകാരികവുമായ ഒരു യാത്രയായിരുന്നു. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പ്രിയപ്പെട്ട ഫോളോവേഴ്സ്, നിങ്ങളുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ പ്രേരകശക്തി. ഇൻസ്റ്റഗ്രാമിന്റെ തുടക്കം മുതൽ, നിങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ തകർച്ചകൾക്കും ഉയർച്ചകൾക്കും നിങ്ങൾ സാക്ഷ്യം വഹിച്ചു. ഇൻസ്റ്റഗ്രാമിലെ എന്റെ പോസ്റ്റുകൾ ജീവിതത്തിലെ ഏറ്റവും മികച്ചതിന്റെയും മോശവുമായവയുടെയും പ്രതിഫലനമാണ്.. നിങ്ങളെല്ലാവരും എന്റെ അരികിലായതിൽ ഞാൻ അനുഗ്രഹീതയാണ്. എന്റെ യാത്രയുടെ ഭാഗമായതിനും ഈ വിജയം സാധ്യമാക്കിയതിനും നന്ദി. എന്റെ വിശേഷങ്ങൾ പങ്കിടുന്നതും പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതും ഇനിയും തുടരുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നു’, അഭിരാമി സുരേഷ് കുറിച്ചു. 

ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ അഭിരാമി സുരേഷ്, വിശേഷങ്ങളെല്ലാം അവിടെ അറിയിക്കാറുണ്ട്. ഗായിക പങ്കുവച്ച ‘1 മില്യൻ സന്തോഷവും’ സ്നേഹിതര്‍ ഏറ്റെടുത്തുകഴിഞ്ഞു. കഴിഞ്ഞ വർഷം അഭിരാമി കൊച്ചിയിൽ സ്വന്തമായി ഒരു കഫേ ആരംഭിച്ചിരുന്നു. പുത്തൻ രുചികളും ഗായിക ആരാധകർക്കായി പരിചയപ്പെടുത്താറുണ്ട്. 

English Summary:

Abhirami Suresh shares the joy of 1 million followers in insta