കങ്കണയെ മർദിച്ച വനിത കോൺസ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് വിശാൽ ദദ്‌ലാനി
ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്‌ലാനി. വിഷയത്തിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം. സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ

ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിളിന് ജോലി വാഗ്ദാനം ചെയ്ത് ഗായകനും സംഗീത സംവിധായകനുമായ വിശാൽ ദദ്‌ലാനി. വിഷയത്തിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു വിശാലിന്റെ പ്രതികരണം. സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ‘ജോലി ഉറപ്പാക്കാൻ’ ആഗ്രഹിക്കുന്നതായും പറഞ്ഞു.
“ഞാൻ ഒരിക്കലും അക്രമത്തെ പിന്തുണയ്ക്കുന്നില്ല, എന്നാൽ ഈ ഉദ്യോഗസ്ഥരുടെ രോഷത്തിന്റെ ആവശ്യകത ഞാൻ പൂർണമായും മനസ്സിലാക്കുന്നു. അവർക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കിൽ, അവൾ അത് സ്വീകരിക്കാൻ തീരുമാനിച്ചാൽ അവൾക്കായി കാത്തിരിക്കുന്ന ഒരു ജോലി ഉണ്ടെന്ന് ഞാൻ ഉറപ്പാക്കുന്നു. ജയ് ഹിന്ദ്. ജയ് ജവാൻ. ജയ് കിസാൻ.” അദ്ദേഹം എഴുതി.
വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധനക്കിടെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവിന്ദർ കൗർ കങ്കണ റനൗട്ടിന്റെ മുഖത്തടിക്കുകയായിരുന്നു. കർഷകരോട് അനാദരവ് കാണിച്ചെന്നാരോപിച്ചാണ് മാണ്ഡി നിയുക്ത എംപിയെ തല്ലിയതെന്നും, തന്‍റെ അമ്മയടക്കം പങ്കെടുത്ത സമരത്തെയാണ് അപമാനിച്ചതെന്നും കൗർ പ്രതികരിച്ചിരുന്നു.