ഇത് പരിമിതികളോടു പൊരുതി നേടിയ ജീവിതം, പാട്ടിന്റെ വെളിച്ചത്തിൽ വഴി നടക്കുന്ന കൃഷ്ണകുമാർ!
"ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു ഞാൻ വാങ്ങിടും" ചങ്ങമ്പുഴയുടെ ഈ വരികൾ കോട്ടയ്ക്കൽ കിഴക്കേകോവിലകത്തെ കെ.സി.കൃഷ്ണകുമാറിനെ സംബന്ധിച്ച് അക്ഷരത്തിലും അർഥത്തിലും ശരിയാണ്. ജീവിതമെന്തെന്നും ലോകം എങ്ങനെയെന്നും തിരിച്ചറിയുന്നതിനു മുൻപായി കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടു. എന്നിട്ടും

"ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോടു ഞാൻ വാങ്ങിടും"
ചങ്ങമ്പുഴയുടെ ഈ വരികൾ കോട്ടയ്ക്കൽ കിഴക്കേകോവിലകത്തെ കെ.സി.കൃഷ്ണകുമാറിനെ സംബന്ധിച്ച് അക്ഷരത്തിലും അർഥത്തിലും ശരിയാണ്. ജീവിതമെന്തെന്നും ലോകം എങ്ങനെയെന്നും തിരിച്ചറിയുന്നതിനു മുൻപായി കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടു. എന്നിട്ടും തോറ്റുപിൻമാറിയില്ല. വാശിയോടെ ജീവിതത്തെ കയ്യെത്തിപ്പിടിച്ചു. തിരിഞ്ഞുനോക്കുമ്പോൾ എല്ലാം ഒരു സ്വപ്നം കണക്കെയാണു കൃഷ്ണകുമാറിനു അനുഭവപ്പെടുന്നത്. ശാസ്ത്രീയസംഗീതവും കഥകളിസംഗീതവും വയലിനും മൃദംഗവുമെല്ലാം അഭ്യസിച്ചത് കാഴ്ചശക്തി നഷ്ടപ്പെട്ടതിനുശേഷമാണ്. ഒട്ടേറെപേരുടെ സംഗീതഗുരുവായി. അറുപത്തിഎട്ടാം വയസ്സിലും സംഗീതതപസ്യ തുടരുന്നു.
തിരക്കുള്ള കഥകളി സംഗീതജ്ഞൻ
കൃഷ്ണകുമാറിനു കൂടുതൽ അവസരങ്ങൾ ലഭിച്ചതു കഥകളിസംഗീതത്തിലാണെന്നു പറയാം. കെ.പി.ഗോപാലപിഷാരടിയും കോട്ടയ്ക്കൽ നാരായണനുമാണു ഗുരുക്കൻമാർ. കുടുംബക്ഷേത്രമായ വേട്ടക്കരൻക്കാവിൽ കുചേലവൃത്തത്തിലെ പദങ്ങൾ പാടി അരങ്ങേറി. പിന്നീട്, സംഗീതജൈത്രയാത്രയായിരുന്നു. പൊന്നാനിയും ശിങ്കിടിയുമെല്ലാമായി അരങ്ങിൽ നിറഞ്ഞങ്ങനെനിന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം തുടങ്ങിയ തെക്കൻജില്ലകളിലാണു കൂടുതൽ അവസരങ്ങൾ ലഭിച്ചത്. കലാമണ്ഡലം നമ്പീശൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരലി തുടങ്ങിയ പ്രമുഖ സംഗീതജ്‌ഞർക്കൊപ്പമെല്ലാം വേദിപങ്കിട്ടു. തൃശൂർ ആകാശവാണിയിലും ആർട്ടിസ്റ്റായിരുന്നു.
ശാസ്ത്രീയ സംഗീതം
4 വയസ്സുവരെ കൃഷ്ണകുമാറിനു കാഴ്ചശക്തിയുണ്ടായിരുന്നു. നായാടിപ്പാറ ജിയുപി സ്കൂളിൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോഴേക്കും കണ്ണുകളിൽ ഇരുൾ നിറയാൻ തുടങ്ങി. പിന്നെ, വീടായി ലോകം. വെറുതെയിരിക്കാൻ മനസ്സനുവദിച്ചില്ല. ശങ്കരൻ എന്ന അധ്യാപകൻ വീട്ടിലെത്തി സംസ്കൃതം പഠിപ്പിച്ചു. മങ്കട അന്ധവിദ്യാലയത്തിലും ഫെറോക്കിലെ പുനരധിവാസ കേന്ദ്രത്തിലുമെല്ലാം ചേർന്നെങ്കിലും തുടർപഠനം സാധ്യമായില്ല. ഒടുവിൽ ബ്രെയിൽ ലിപി ഉപയോഗിച്ചു പരീക്ഷയെഴുതി ഗവ. രാജാസ് സ്കൂളിൽ നിന്നു പത്താംക്ലാസ് ജയിച്ചു.
തൃപ്പൂണിത്തുറ ആർഎൽവി സംഗീതകോളജിൽ ചേർന്നതാണു ജീവിതയാത്രയിലെ പ്രധാന നാഴികക്കല്ല്. കുമാരകേരള വർമ, പൊൻകുന്നം രാമചന്ദ്രൻ, മാവേലിക്കര സുബ്രഹ്മണ്യൻ, അമ്പലപ്പുഴ തുളസി, ആര്യനാട് സദാശിവൻ, ഓച്ചിറ ബാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരായ ഗുരുക്കൻമാരുടെ ശിക്ഷണത്തിൽ ഗാനഭൂഷണം, ഗാനപ്രവീണ കോഴ്സുകൾ കഴിഞ്ഞു പുറത്തിറങ്ങിയത് തികഞ്ഞൊരു സംഗീതജ്ഞനായിരുന്നു. തുടർന്നു വീട്ടിൽവച്ചു കുട്ടികളെ സംഗീതം പഠിപ്പിക്കാൻ തുടങ്ങി. പിൽക്കാലത്ത് സംഗീതസംവിധായകരും ഗായകരുമായി മാറിയ കോട്ടയ്ക്കൽ മുരളി, കെ.എസ്.ചന്ദ്രിക, സുരേഷ് പുല്ലാട്ട് തുടങ്ങിയവരെല്ലാം ശിഷ്യരിൽപെടും.15 വർഷത്തോളം പാലക്കാട് ചെമ്പൈ സംഗീതഗ്രാമത്തിലെ വ്യാസവിദ്യാപീഠം സ്കൂളിലെ സംഗീതഅധ്യാപകനായി. 2008ൽ വിരമിച്ചു. തുടർന്ന്, മഞ്ചേരി, അങ്ങാടിപ്പുറം, മങ്കട എന്നിവിടങ്ങളിലെല്ലാം ക്ലാസുകൾ നടത്തി.
കോട്ടയ്ക്കൽ കുട്ടൻമാരാർ, കൊച്ചിൻ ഗോപിനാഥ് എന്നിവരാണു മൃദംഗവാദനത്തിലെ ആശാൻമാർ. തൃശൂർപി.രാജേന്ദ്രൻ വയലിനും പഠിപ്പിച്ചു. ഒട്ടേറെ കുട്ടികളെ ഇപ്പോഴും വയലിൻ പഠിപ്പിക്കുന്നുണ്ട്. കിഴക്കേ കോവിലകം കുഞ്ഞിയനുജത്തി തമ്പുരാട്ടിയുടെയും ദാമോദരൻ നമ്പൂതിരിയുടെയും മകനാണു കൃഷ്ണകുമാർ. ഭാര്യ: ശാന്തകുമാരി. അഭിമന്യു, അരുന്ധതി എന്നിവർ മക്കളാണ്.