അയ്യപ്പ ഭക്തിഗാനങ്ങളുമായി എം.ജി.ശ്രീകുമാർ; ഹൃദയം തൊട്ട് ഈണങ്ങൾ
ഗായകൻ എം.ജി.ശ്രീകുമാർ ആലപിച്ച അയ്യപ്പഭക്തിഗാനം പ്രേക്ഷകഹൃദയങ്ങളിലേക്ക്. ‘എന്റെ പൊന്നുസ്വാമി’ എന്നു തുടങ്ങുന്ന പാട്ടിന് രാജീവ് ആലുങ്കലാണ് വരികൾ കുറിച്ചത്. സൽജിൻ കളപ്പുര ഈണമൊരുക്കി. ബിജു പൗലോസ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. പുതുമയുള്ള പദ പ്രയോഗങ്ങള്‍ കൊണ്ടു സമ്പന്നമാണ് പാട്ട്.

ഗായകൻ എം.ജി.ശ്രീകുമാർ ആലപിച്ച അയ്യപ്പഭക്തിഗാനം പ്രേക്ഷകഹൃദയങ്ങളിലേക്ക്. ‘എന്റെ പൊന്നുസ്വാമി’ എന്നു തുടങ്ങുന്ന പാട്ടിന് രാജീവ് ആലുങ്കലാണ് വരികൾ കുറിച്ചത്. സൽജിൻ കളപ്പുര ഈണമൊരുക്കി. ബിജു പൗലോസ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു. പുതുമയുള്ള പദ പ്രയോഗങ്ങള്‍ കൊണ്ടു സമ്പന്നമാണ് പാട്ട്. എം.ജി.ശ്രീകുമാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പ്രേക്ഷകർക്കു മുന്നിലെത്തിയത്.
‘വേദാന്തഭൂതനാഥനയ്യപ്പ സ്വാമി
ഹേമന്ദചന്ദ്രനായ മണികണ്ഠ സ്വാമി
കനിവിൻ അരവണയായ് മധുരധാരയരുളണേ
ഉയിരിൻ കതിരവനായി ഉദയകാന്തിയെഴുതണേ...’
പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയും ലഭിക്കുന്നുണ്ട്. അനിൽ നായർ ആണ് സംഗീത വിഡിയോ നിർമിച്ചത്. ഹരി.പി.നായർ ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചു. എം.ജി.ശ്രീകുമാർ തന്നെ ഈണം നൽകി ആലപിച്ച ‘മണ്ഡലകാലം’ എന്ന പാട്ടും റിലീസ് ചെയ്തിട്ടുണ്ട്. രാജീവ് ആലുങ്കൽ തന്നെയാണ് ആ ഗാനത്തിനും വരികൾ കുറിച്ചത്. മണ്ഡലകാലവും ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു.