സ്വന്തം ഫാഷൻ ബ്രാൻഡാ‌യ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ഗായിക റിയാനയുടെ പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെ‌ക്‌ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത്. മറൂൺ നിറത്തിലുള്ള ബോഡികോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ഫാഷൻ ബ്രാൻഡാ‌യ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ഗായിക റിയാനയുടെ പുത്തൻ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെ‌ക്‌ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത്. മറൂൺ നിറത്തിലുള്ള ബോഡികോൺ വസ്ത്രമാണ് ഗായിക അണിഞ്ഞത്. അതിന് അനുയോജ്യമാം വിധത്തിൽ ലെതർ ജാക്കറ്റും ധരിച്ചിരിക്കുന്നു. 

ഇന്ത്യൻ ഡിസൈനർമാരുടെ സൃഷ്ടികൾ ഒരുമിച്ചണിഞ്ഞ റിയാനയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. റിയാനയ്ക്കു മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ എന്നാണ് പലരും അദ്ഭുതത്തോടെ കുറിക്കുന്നത്. ഗായികയുടെ ചിത്രം പങ്കിട്ട മനീഷ് മൽഹോത്ര, താൻ ഒരുക്കിയ റൂബി ചോക്കറിനെക്കുറിച്ചു വിവരിച്ചു. റൂബിയും ഡയമണ്ടും ഒരുമിച്ചു ചേർത്തൊരുക്കിയ ചോക്കർ, ഇന്ത്യൻ കരകൗശലവും കലയും പ്രകടമാക്കും വിധത്തിലാണ് നിർമിച്ചതെന്ന് അദ്ദേഹം കുറിച്ചു. താൻ ഒരുക്കിയ മൂന്ന് കല്ലുകൾ പതിച്ച റൂബി നെക്‌ലേസ് അണിഞ്ഞു നിൽക്കുന്ന റിയാനയുടെ ചിത്രം സബ്യ സാചിയും പങ്കുവച്ചു. അദ്ദേഹത്തിന്റെ ഹൈ ജൂൽറി കലക്‌ഷനിൽ നിന്നുള്ള റൂബി നെക്‌ലേസ് ആണിത്.

ADVERTISEMENT

റിയാനയുടെ ചിത്രം കണ്ട് ഭൂമി പട്നേക്കർ, ആലിയ ഭട്ട് തുടങ്ങിയ പ്രമുഖർ പ്രതികരണങ്ങൾ അറിയിച്ചു. ഈ വർഷം മാർച്ചിൽ അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാനായി ഇന്ത്യയിലെത്തിയ റിയാനയെ ഇന്ത്യൻ ഫാഷൻ ആകർഷിച്ചു എന്നാണ് പുതിയ ലുക്ക് കണ്ട് ആരാധകർ പ്രതികരിക്കുന്നത്. അതിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഗായിക, ഇന്ത്യൻ ഡിസൈനർമാരെക്കൊണ്ട് ആഭരണങ്ങൾ തയ്യാറാക്കിപ്പിച്ചതെന്നും ഇന്ത്യൻ കലാകാരന്മാരുടെ മികവ് റിയാനയെ ഏറെ സ്വാധീനിച്ചുവെന്നും ആളുകൾ പറയുന്നു. 

English Summary:

Rihanna wears Indian designers jewellery at Fenty event

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT