ലോകപര്യടനത്തിന്റെ ഭാഗമായി ബ്രിട്ടിഷ് പോപ്പ്-റോക്ക് ബാൻഡ് കോൾഡ്‌പ്ലേ പാട്ടുമായി ഇന്ത്യയിലേക്കുമെത്തുന്നു. അടുത്ത വർഷം ജനുവരിയിലായിരിക്കും പാട്ടുമേളം തീർക്കാൻ സംഘം മുംബൈയിൽ എത്തുക. ജനുവരി 18, 19 തീയതികളില്‍ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരിക്കും കോൾഡ്പ്ലേയുടെ പ്രകടനം. സെപ്റ്റംബർ 22 മുതൽ ബുക്മൈഷോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകപര്യടനത്തിന്റെ ഭാഗമായി ബ്രിട്ടിഷ് പോപ്പ്-റോക്ക് ബാൻഡ് കോൾഡ്‌പ്ലേ പാട്ടുമായി ഇന്ത്യയിലേക്കുമെത്തുന്നു. അടുത്ത വർഷം ജനുവരിയിലായിരിക്കും പാട്ടുമേളം തീർക്കാൻ സംഘം മുംബൈയിൽ എത്തുക. ജനുവരി 18, 19 തീയതികളില്‍ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരിക്കും കോൾഡ്പ്ലേയുടെ പ്രകടനം. സെപ്റ്റംബർ 22 മുതൽ ബുക്മൈഷോ വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകും. 

2016 ലാണ് കോൾഡ്പ്ലേ ഇന്ത്യയിൽ ആദ്യമായി പ്രകടനം നടത്തിയത്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അവതരിപ്പിച്ചത്. ഒരു നേരം പോലും വയറു നിറച്ചു ഭക്ഷണം കഴിക്കുവാനില്ലാത്തവർക്കായി സ്നേഹസമ്മാനമായാണ് കോൾഡ്പ്ലേ അതിൽ പാടിയത്. ഇന്ത്യയിൽ നിന്നു തുടങ്ങി ലോകമൊട്ടുക്കും അവർ പാട്ടുമായി അനാഥർക്കു വേണ്ടി സഞ്ചരിച്ചു. ഇപ്പോൾ നീണ്ട 9 വർഷത്തിനു ശേഷം മുഴുനീള സംഗീതപരിപാടിയുമായാണ് കോൾഡ്പ്ലേ ഇന്ത്യയിലെത്തുന്നത്. 

ADVERTISEMENT

1996 ലാണ് കോൾഡ്പ്ലേ രൂപംകൊണ്ടത്. ക്രിസ് മാർട്ടിൻ, ജോണി ബക്ലൻഡ്, ഗയ് ബെറിമാൻ, വിൽ ചാംപ്യൻ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. പാട്ടുമായി ഉലകം ചുറ്റിനടക്കുന്ന ഈ സംഘത്തിന് ലോകമെമ്പാടും ആരാധകരുണ്ട്. പാരഷ്യൂറ്റ്സ്, എ റഷ് ഓഫ് ബ്ലഡ് ടു ദ ഹെഡ്, എക്സ് & വൈ, ഗോസ്റ്റ് സ്റ്റോറീസ്, എ ഹെഡ് ഫുൾ ഓഫ് തുടങ്ങിയവയാണ് കോൾഡ്പ്ലേയുടെ മുഖ്യ ആൽബങ്ങൾ. കൊറിയൻ സംഗീത ബാൻഡ് ആയ ബിടിഎസും കോൾഡ്പ്ലേയും കൈകോർത്ത് 2021 ൽ പുറത്തിറങ്ങിയ ‘മൈ യൂണിവേഴ്സ്’ എന്ന ആൽബവും ലോകശ്രദ്ധ നേടിയിരുന്നു. 

English Summary:

music band Coldplay coming back to India to perform as part of their world tour

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT