‘എന്നെക്കൂടെ ഉദ്ദേശിച്ച് കംപോസ് ചെയ്തു, ഒടുവിൽ മാറ്റി നിർത്തി’; ഹരികൃഷ്ണൻസിലെ പാട്ട് പരീക്ഷണത്തെക്കുറിച്ച് എം.ജി.ശ്രീകുമാർ
1998ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ഹരികൃഷ്ണൻസിലെ പാട്ടോർമകൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിലെ മുഖ്യ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ‘സമയമിതപൂര്‍വ സായാഹ്നം അമൃതം ശിവമയ സംഗീതം’ എന്ന ഗാനം പാടാൻ ഏറെ പ്രയാസപ്പെട്ടുവെന്നും 5 മണിക്കൂറിലേറെ സമയം റെക്കോർഡിങ്ങിനായി

1998ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം ഹരികൃഷ്ണൻസിലെ പാട്ടോർമകൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിലെ മുഖ്യ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ‘സമയമിതപൂര്‍വ സായാഹ്നം അമൃതം ശിവമയ സംഗീതം’ എന്ന ഗാനം പാടാൻ ഏറെ പ്രയാസപ്പെട്ടുവെന്നും 5 മണിക്കൂറിലേറെ സമയം റെക്കോർഡിങ്ങിനായി ചെലവഴിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിലാണ് എം.ജി.ശ്രീകുമാർ പാട്ടോർമകൾ പങ്കുവച്ചത്.
‘ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ‘‘സമയമിതപൂർവ സായാഹ്നം’’ എന്ന ഗാനം എന്നെ ഏറെ കുഴപ്പിച്ചതാണ്. 5 മണിക്കൂറിലധികം സമയമാണ് ആ ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയാക്കിയത്. ഔസേപ്പച്ചൻ ചേട്ടൻ എല്ലാത്തരത്തിലും പൂർണത നോക്കുന്നയാളാണ്. ഓരോ വരി പാടി നോക്കുമ്പോഴും ചിലപ്പോൾ എനിക്ക് തൃപ്തിയാകില്ല, ചിലപ്പോൾ ഔസേപ്പച്ചൻ ചേട്ടനു തൃപ്തിയാകില്ല. അങ്ങനെ പാടിപ്പാടി 5 മണിക്കൂറിനു മുകളിൽ പോയി റെക്കോർഡിങ്. ഒടുവിൽ ഞാൻ മടുത്തു. ആ പാട്ടിലെ ദാസേട്ടൻ പാടിയ ഭാഗം അമേരിക്കയിൽ വച്ച് റെക്കോർഡ് ചെയ്തതാണ്. അദ്ദേഹം അമേരിക്കയിൽ സെറ്റിൽഡ് ആകാൻ വേണ്ടി പോയതായിരുന്നു. ആ സമയത്ത് അവിടെയൊരു റെക്കോർഡിങ് സ്റ്റുഡിയോ ഓക്കെ സെറ്റ് ചെയ്തു. അതിനുശേഷം കുറേപ്പാട്ടുകളൊക്കെ അദ്ദേഹം അവിടെ നിന്നും പാടി അയച്ചിട്ടുണ്ട്.
അതുപോലെ ചിത്രത്തിലെ ‘‘പൊന്നേ പൊന്നമ്പിളി’’ എന്ന പാട്ടിനും ഒരു കഥ പറയാനുണ്ട്. ആ പാട്ടിലും മോഹൻലാലും മമ്മൂക്കയും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹൻലാലിനു വേണ്ടി ഞാനും മമ്മൂക്കയ്ക്കു വേണ്ടി ദാസേട്ടനും പാടട്ടെയെന്നായിരുന്നു ആദ്യ തീരുമാനം. ആ ഉദ്ദേശത്തോടെയായിരുന്നു ഔസേപ്പച്ചൻ ചേട്ടൻ പാട്ട് കംപോസ് ചെയ്തത്. അപ്പോൾ ഫാസിൽ സർ പുതിയ ഒരു ആശയവുമായി വന്നു. അതായത് മമ്മൂക്കയ്ക്കും മോഹൻലാലിനും വേണ്ടി ദാസേട്ടൻ തന്നെ പാടുന്നു. ശേഷം, മോഹൻലാലിനു വേണ്ടി പാടിയ ഭാഗത്തിന് അൽപം സ്പീഡ് കൂട്ടുന്നു. അങ്ങനെ വരുമ്പോൾ ശബ്ദത്തിൽ വ്യത്യാസം തോന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ, ഇത്രയും കാലമായിട്ടും ആർക്കും ആ പാട്ടിൽ അങ്ങനെ വലിയൊരു വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ല. ദാസേട്ടൻ തന്നെ പാടിയതായിട്ടാണ് ആ പാട്ട് പുറത്തിറങ്ങിയത്. എന്നെയൊന്നു മാറ്റി നിർത്താൻ വേണ്ടി ചെയ്ത പരീക്ഷണമായിരുന്നു അത്’, ചിരിയോടെ എം.ജി.ശ്രീകുമാർ പറഞ്ഞു.