ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം നേടി എ.ആർ.റഹ്മാൻ; നേട്ടം ആടുജീവിതത്തിലൂടെ
പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരം നേടി എ.ആർ.റഹ്മാൻ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാൻ നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തലസംഗീതത്തിനാണ് പുരസ്കാരം. റഹ്മാനു വേണ്ടി സംവിധായകൻ ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി. ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ്.

"ഈ വലിയ അംഗീകാരത്തിന് നന്ദി. എ.ആർ.റഹ്മാനു വേണ്ടിയാണ് ഞാനിവിടെ നിൽക്കുന്നത്. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി," പുരസ്കാരം സ്വീകരിച്ചു കൊണ്ടി സംവിധായകൻ ബ്ലെസി പറഞ്ഞു.
വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനാണ് ആടുജീവിതം പരിഗണിക്കപ്പെട്ടത്. ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയോടു മത്സരിച്ചാണ് റഹ്മാന്റെ പുരസ്കാര നേട്ടം. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ പുരസ്കാരം നേടുന്നത്.
റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനവും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനാണ് ആടുജീവിതത്തിലെ ‘പെരിയോനെ’ എന്ന ഗാനം പരിഗണിക്കപ്പെട്ടത്. വ്യക്തിജീവിതത്തിൽ ഏറെ സംഘർഷം നിറഞ്ഞ സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് എ.ആർ റഹ്മാന്റെ ഈ പുരസ്കാരനേട്ടം.