ആനന്ദം എന്ന ചിത്രത്തിൽ നിവിൻ പോളി പാടിയാടിയ പാട്ടിന്റെ വിഡിയോയെത്തി. കിടിലൻ ലുക്കിൽ ആഘോഷത്തിനു നടുവിൽ നിന്നു നിവിൻ പാടിയഭിനയിക്കുന്ന ഗാന രംഗം ചിത്രം കണ്ടവർക്കെല്ലാം ഏറെയിഷ്ടപ്പെട്ടിരുന്നു.
പാട്ട് യുട്യൂബിൽ കുതിക്കുകയാണെന്നു തന്നെ പറയാം. ഒറ്റ ദിവസം ഒരു ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ ഈ പാട്ട് കണ്ടത്. ഒരു മിനുട്ട് പതിനാറ് സെക്കൻഡ് ദൈര്‍ഘ്യമേ ഗാനത്തിനുള്ളൂ.
മനു മഞ്ജിതിന്റേതാണു വരികൾ. കാവ്യാത്മകതയുള്ള വരികൾക്കു അടിപൊളി പാട്ടിന്റെ ഈണമിട്ടത് സച്ചിൻ വാര്യറാണ്. വിനീത് ശ്രീനിവാസനാണു പാട്ടു പാടിയത്. ഗണേഷ് രാജ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ചിത്രമാണ് ആനന്ദം.