കാത്തിരിപ്പുകൾക്കൊടുവിൽ നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയിലെ രണ്ടു ഗാനങ്ങൾ പുറത്തിറങ്ങി. തായൈ തേടി എന്ന മെലഡിയും സൊല്ലത്താൻ നെനൈക്കിരാനേ എന്ന പ്രണയഗാനവുമാണ് പുറത്തിറങ്ങിയത്. നിവിൻ പോളി ഈ പാട്ടിന്റെ രംഗങ്ങളിലില്ല. വേൽമുരുഗൻ ഈണമിട്ട് ബി.അജനീഷ് ലോക്നാഥ് ഈണമിട്ട് വിജയ് യേശുദാസ് പാടിയ ഗാനമാണു തായൈ തേടി. രണ്ടാം ഗാനം സംഗീത സംവിധായകൻ തന്നെയാണ് പാടിയത്. ചിത്രത്തിലെ മറ്റൊരു നായകനായ നാട്ടിയും മറ്റൊരു നായിക ലക്ഷ്മി പ്രിയ ചന്ദ്രമൗലിയുമാണ് രംഗങ്ങളിൽ. ശ്രദ്ധാ ശ്രീനാഥാണ് ചിത്രത്തിലെ മറ്റൊരു നായിക.
വിജയ് യേശുദാസിന്റെ സ്വരത്തിലുള്ള മെലഡിയുടെ വരികൾ കാവ്യാത്മകമാണ്. പാട്ടിലെ ലക്ഷ്മി പ്രിയയേയും നാട്ടിയേയും കാണാൻ ഏറെ രസകരവുമാണ്. കുറേ നാളത്തെ ആശങ്കകൾക്കൊടുവിൽ അടുത്ത മാസം എട്ടിനാണ് ചിത്രം റിലീസിന് എത്തുന്നത്. ഈ ആക്ഷൻ ക്രൈ ത്രില്ലർ ചിത്രം ഗൗതം രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. രക്ഷിത് ഷെട്ടിയുടേതാണ് തിരക്കഥ. നടരാജൻ സുബ്രഹ്മണ്യം. ശ്രദ്ധാ ശ്രീനാഥ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.