പാട്ടിലെ ലോകസാന്നിധ്യമാണീ അമേരിക്കൻ ഗായികമാർ. അഡീലും നിക്കി മിനാജും. ഹെലോ എന്ന ഒരൊറ്റ പാട്ടിലൂടെ ലോക ശ്രദ്ധ നേടിയ അഡീലും റാപ്പർ നിക്കി മിനാജും ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തത്വങ്ങളായി ടൈം മാഗസിന്‍ തെരഞ്ഞെടുത്തു. യുട്യൂബിൽ പ്രേക്ഷകരെ നേടിയെടുത്തും ഗ്രാമി അവാർഡുകളിലൂടെയും റെക്കോർഡുകൾ തീർത്ത ഗായികമാരാണിവർ.
അനാക്കോണ്ട എന്ന ആൽബത്തിലൂടെയാണ് നിക്കി ലോക ശ്രദ്ധ നേടിയത്. ഓൺലൈൻ വഴി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ട് കോടി ആളുകളാണ് ഈ ആൽബം കണ്ടത്. അഡീലിന്റെ 25 എന്ന ആൽബത്തിലെ ഹെലോ എന്ന പാട്ട് കണ്ടത് രണ്ട് കോടി 77 ലക്ഷവും. അമേരിക്കയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഗായികയും അഡീൽ തന്നെ. ഇതുവരെ 146 കോടിയിലധികം പ്രാവശ്യമാണ് യുട്യൂബിലൂടെ ഹെലോ എന്ന പാട്ട് ലോകം വീക്ഷച്ചത്. ഇരുപത്തിനാല് മണിക്കൂർ കൊണ്ട് ലോകത്ത് ഏറ്റവുമധികം പ്രേക്ഷകരെ നേടിയെടുത്തുവെന്ന റെക്കോർഡും ഈ പാട്ടിനുണ്ട്.