Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹലോ അഡെൽ , നിന്നെ എങ്ങനെ ഇഷ്ടപെടാതിരിക്കാനാവും?

Adele - Hello

ലോകമിപ്പോൾ അഡെലിനാണ് ഏറ്റു പാടുന്നത്. അവളോടുള്ള ഇഷ്ടത്തിനു ഹലോ എന്നു പറയാൻ സംഗീത പ്രേമികൾ മൽസരിക്കുന്നു. തന്റെ ഉള്ളിലെ പ്രണയവും വിരഹവും കൂട്ടുകൂടാനുള്ള മോഹവുമെല്ലാം ‘ഹലോ’ എന്ന സിംഗിളിലൂടെ ലോകത്തോടു വിളിച്ചു പറഞ്ഞ അഡെലിനെ, ഹലോ എന്ന പാട്ടിനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ.

‘25’ എന്നാണു അഡെൽ എന്ന ഗായിക തന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആൽബത്തിനു നൽകിയിരിക്കുന്ന പേര്. ഐ ട്യൂൺസിൽ ആൽബം റിലീസ് ചെയ്യുന്നതു നവംബർ 20ന്. ആൽബത്തിലെ ആദ്യ സിംഗിൾ ഹലോ പുറത്തെത്തിയതു ഒക്ടോബർ 23ന്. ബിബിസിയുടെ റേഡിയോ വണിലെ നിക്ക് ഗ്രീഷാമിന്റെ ബ്രേക്ക്ഫാസ്റ്റ് ഷോയ്ക്കിടെയാണു പാട്ട് ആദ്യം ആസ്വാദകരുടെ ചെവിയിലെത്തുന്നത്. പിന്നാലെ യു ട്യൂബിലും. ആദ്യ 24 മണിക്കൂറിനുള്ളിൽ വീഡിയോ കണ്ടതു രണ്ടു കോടി 77 ലക്ഷം ആളുകൾ. ടെയ്‌ലർ സ്വിഫ്റ്റിന്റെ ബാഡ് ബ്ലഡ് എന്ന സിംഗിൾ നേടിയ റെക്കോർഡ് ഹലോയ്ക്കു മുന്നിൽ വഴി മാറി. ഒരു ദിവസം ഏറ്റവും കൂടുതലാളുകൾ കേൾക്കുന്ന സിംഗിളെന്ന റെക്കോർഡ്. ബിബിസി പറയുന്നതു ശരിയാണെങ്കിൽ ഒരു മണിക്കൂറിൽ ശരാശരി 10 ലക്ഷം പേർ എന്ന കണക്കിനാണു ഹലോ ഇന്നു ലോകം കാണുന്നത്. ഒക്ടോബർ 30നു ഹലോ യുകെ സിംഗിൾ ചാർട്ടിൽ ഒന്നാമതെത്തി. സെൻസേഷൻ ജസ്റ്റിൻ ബീബറിന്റെ ‘സോറി’ എന്ന സിംഗിളിനെ മറികടന്നായിരുന്നു ഈ നേട്ടം. പാട്ടിന്റെ 330,000 കോപ്പികളാണു ആദ്യ ആഴ്ച വിറ്റത്. മൂന്നു വർഷത്തിനിടെ ഏറ്റവും കൂടുതൽ വിൽപ്പന നടന്ന സിംഗിളെന്ന മറ്റൊരു റെക്കോർഡും അതോടെയെത്തി.

നമ്പർ ഗെയിമുകളുടെ ഇഷ്ടക്കാരിയാണു അഡെൽ ലൂറി ബ്ലൂ അഡ്കിൻ എന്ന 27 കാരി. 2008ൽ പുറത്തെത്തിയ തന്റെ ആദ്യ ആൽബത്തിന് ഇവർ നൽകിയ പേര് 19. ചേസിങ് പേവ്മെന്റ്സ്, ബെസ്റ്റ് ഫോർ ലാസ്റ്റ്, ക്രേസി ഫോർ യു, ഫസ്റ്റ് ലവ് തുടങ്ങിയ ഗാനങ്ങൾ മതി അഡെലിന്റെ കഴിവിനു തെളിവായി. ചേസിങ് പേവ്മെന്റ് എന്ന സിംഗിളിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. ആറുമാസം നീണ്ട പ്രണയത്തിനു ശേഷം തന്റെ കാമുകൻ തന്നെ വഞ്ചിച്ചുവെന്നറിഞ്ഞപ്പോൾ അഡെൽ അവനെ തിരക്കി ഒരു ബാറിലേക്കു കയറിചെല്ലുന്നു. അവന്റെ മുഖത്ത് ഒരു ഇടി നൽകിയ ശേഷം ബാറിനു വെളിയിലേക്കിറങ്ങി നടക്കുന്നു, ആ നടപ്പിനിടെ കളഞ്ഞു കിട്ടിയ വരികളാണു ‘വാട്ട് ഈസ് ഇറ്റ് യു ആർ ചേസിങ്, യു ആർ ചേസിങ് ആൻ എംപ്റ്റി പേവ്മെന്റ്’ എന്നത്.

തന്റെ വളർച്ചയുടെ കാലമാണു തന്റെ ആൽബത്തിന്റെ പേരുകളായി മാറുന്നതെന്നു പറഞ്ഞിട്ടുണ്ടിവർ. ഒരു പരുവപ്പെടലിന്റെ കാലം. താൻ ഒരു സ്ത്രീയായി മാറാൻ തുടങ്ങിയ സമയമാണു 19 എന്ന ആൽബത്തിന്റെ കഥകളും ഗാനങ്ങളുമെന്നു അഡെൽ പറഞ്ഞിട്ടുണ്ട്. 2011ലെത്തി അഡെലിന്റെ അടുത്ത ആൽബം ‘21’. റോളിങ് ഇൻ ദി ഡീപ് എന്ന ഒറ്റ ഗാനം മതി ഈ ആൽബത്തിന്റെയും അഡെൽ എന്ന ഗായികയുടെയും റീച്ച് അളക്കാൻ. സംവൺ ലൈക്ക് യു, സെറ്റ് ഫയർ ടു ദി റെയിൻ എന്നീ പാട്ടുകളും ഹിറ്റ് ചാർട്ടുകളിൽ നിറഞ്ഞു നിന്നു. ഒരേ സമയം 30 രാജ്യങ്ങളിൽ ടോപ് ചാർട്ടിൽ ഒന്നാമതെത്തി ഈ ആൽബം. ഗിന്നസ് ബുക്ക് റെക്കോർഡിൽ അഡെലിന്റെ പേരും അങ്ങനെയെത്തി. ഗ്രാമിയുടെ തിളക്കവും ഒപ്പം.

പിന്നെ ചെറിയൊരു ഇടവേളയുടെ കാലം. അതിനു മുൻപു സ്കൈ ഫാൾ എന്ന ജയിംസ് ബോണ്ട് ചിത്രത്തിനു വേണ്ടി തയാറാക്കിയ തീം സോങ്ങും സൂപ്പർ ഹിറ്റ്. പിന്നെ അഡെൽ വിവാഹിതയായി, ആഞ്ചലോയുടെ അമ്മയായി 2012 ഒക്ടോബർ 19ന്. കുടുംബവുമായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഡെൽ തന്നെത്തന്നെ ഒരുക്കുകയായിരുന്നു, ലോകം ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന പുതിയ പാട്ടിനു ജൻമം നൽകാൻ. അങ്ങനെ ഇപ്പോൾ ഹലോയും പിന്നാലെ 25 എന്ന ആൽബവും. 21 ഒരു ബ്രേക്ക് അപ് ആൽബമാണെങ്കിൽ 25 ഒരു മേക്കിങ് അപ് ആൽബമാണെന്നു അഡെൽ പറയുന്നു. മുൻപു ചെയ്ത പലതിനോടുമുള്ള പ്രായ്ചിത്തം, മുൻപു വിട്ടു കളഞ്ഞ, വേർപെടുത്തിയ പലതിനെയും ചേർത്തു നിർത്താനുള്ള ഒരു പാട്ടുശ്രമം. തെളിവു വേണമെങ്കിൽ ഹലോ ഒന്നു കേട്ടു നോക്കൂ.

Hello, it's me

I was wondering if after all these years you'd like to meet

To go over everything

They say that time's supposed to heal ya, but I ain't done much healing

........

Hello, can you hear me?

I'm in California dreaming about who we used to be

When we were younger and free

I've forgotten how it felt before the world fell at our feet

........

There's such a difference between us

And a million miles

........

Hello from the other side

I must've called a thousand times

To tell you I'm sorry for everything that I've done

But when I call you never seem to be home

........

Hello from the outside

At least I can say that I've tried

To tell you I'm sorry for breaking your heart

But it don't matter, it clearly doesn't tear you apart

Anymore

........

Hello, how are you?

It's so typical of me to talk about myself, I'm sorry

I hope that you're well

Did you ever make it out of that town where nothing ever happened?

........

It's no secret that the both of us

Are running out of time

........

So hello from the other side

I must've called a thousand times

To tell you I'm sorry for everything that I've done

But when I call you never seem to be home

........

Hello from the outside

At least I can say that I've tried

To tell you I'm sorry for breaking your heart

But it don't matter, it clearly doesn't tear you apart

Anymore, ooooohh

Anymore, ooooohh

Anymore, ooooohh

Anymore, anymore

........

Hello from the other side

I must've called a thousand times

To tell you I'm sorry for everything that I've done

But when I call you never seem to be home

........

Hello from the outside

At least I can say that I've tried

To tell you I'm sorry for breaking your heart

But it don't matter, it clearly doesn't tear you apart

Anymore