Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജിരാവോ മസ്താനി ഗാനം ഗിന്നസ് റെക്കോർഡിലേക്ക്

Bajirao Mastani

ബോളിവുഡ് ചിത്രം ഗജാനനയിലെ ആദ്യ പാട്ട് ബജിരാവോ മസ്താനി ഗിന്നസ് ബുക്കിൽ ഇടംനേടുമെന്നു റിപ്പോർട്ട്. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളാണു റിപ്പോർട്ടു പുറത്തു വിട്ടിരിക്കുന്നത്. ഇന്നലെ പാട്ട് പുറത്തിറങ്ങി. നായികാനായകൻമാരായ രൺവീർ സിങ്, ദീപികാ പാദുക്കോൺ എന്നിവർ ചേർന്നാണു പാട്ടു പുറത്തിറക്കിയത്.

പൂനെയിലെ ഭാലേവാഡി സ്റ്റേഡിയത്തിലായിരുന്നു റിലീസിങ്. ച‌ടങ്ങിൽ പങ്കെടുക്കാന്‍ ചെറുയാത്രാ വിമാനം ചാർട്ടു ചെയ്തെത്തിയ രൺവീറിനെയും ദീപികയെയും മോശം കാലാവസ്ഥ അൽപം അലോസരപ്പെടുത്തി. മോശം കാലാവസ്ഥയെ തുടര്‍ന്നു രണ്ടാമത്തെ ശ്രമത്തിലാണു വിമാനം നിലത്തിറക്കിയത്.

പാട്ടിന്റെ റിലീസിങ്ങിനായി 195 അടി ഉയരമുള്ള ഗണേഷ വിഗ്രഹം നിർമിക്കുന്നുണ്ട്. 5000 വിദ്യാര്‍ഥികളാണ് ഈ കൂറ്റൻ ഗണേഷ വിഗ്രഹം നിർമിക്കുന്നതിനായി അണിനിരക്കുക. ഇവർക്കു പുറമെ നായികാനായകൻമാരായ രൺവീറും ദീപികയും ഈ വിഗ്രഹത്തിന്റെ ഭാഗമാകാൻ അണിനിരക്കും. ഏറ്റവും കൂടുതൽ ആളുകൾ ചേർന്നു നിർമിക്കുന്ന വിഗ്രഹമെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഈ വിഗ്രഹം കടന്നു കൂടുമെന്നു ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

സുഖ്‌വിന്ദർ സിംഗ് ആണു ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗജാനന ആരതിയുമായി ബന്ധപ്പെട്ട ഈ പാട്ട് ഏറ്റവും മർമപ്രധാനമായ ഒന്നാണ്. ഗണേഷ ചതുർഥിയോടനുബന്ധിച്ചു പാട്ടു റിലീസു ചെയ്തതിനു കാരണമിതാണ്.

ബന്‍സാലി നിർമിച്ച രാംലീലയ്ക്കു ശേഷം ദീപികയും രണ്‍വീറും ഒന്നിക്കുന്ന ചിത്രമാണു ഗജാനന. പേഷ്‌വ ഭാജി റാവു എന്ന പോരാളിയുടെ കഥ പറയുന്ന സിനിമ ഡിസംബർ 18 നു റിലീസു ചെയ്യും. റാവുവിന്റെ ഭാര്യ മസ്താനിയുടെ വേഷത്തിലാണു ദീപിക പ്രത്യക്ഷപ്പെടുന്നത്.