ബേഫിക്രയിലെ ആദ്യ രണ്ടു പാട്ടുകളെത്തിയപ്പോഴും അതു ചർച്ചയായിരുന്നു. രംഗങ്ങളും പാട്ടും ഒരുപോലെ ഹോട്ട്. ആ ചുവടുപിടിച്ചാണ് മൂന്നാം ഗാനവുമെത്തുന്നത്. വാണി കപൂറും രൺവീർ സിങും ഉഡേ ദിൽ ബേഫ്രിക്രേ എന്ന ഈ പാട്ടിൽ ഒരുപോലെ ഹോട്ട്. രൺവീർ അർധ നഗ്നനായി പ്രത്യക്ഷപ്പെടുന്നതുൾപ്പെടെയുള്ള രംഗങ്ങൾ പാട്ടിലുണ്ട്.
ആഘോഷങ്ങളെ അതിന്റെ പരമാവധിയിൽ നിന്നുൾക്കൊള്ളുന്ന രണ്ടു പേരുടെ ജീവിതമാണു പാട്ടിലുള്ളത്. വേണമെങ്കിൽ ചെറിയ മോഷണം നടത്തുവാൻ പോലും മടിയില്ലാത്ത രണ്ടു പേരുടെ. ജീവിതത്തിൽ സംഭവിക്കുന്ന എന്തിനെയും സന്തോഷത്തോടെ സ്വീകരിക്കുന്ന രണ്ടുപേരുടെ. പാരിസ് നഗരത്തിന്റെ പ്രസന്നത പോലെയാണ് ഈ പാട്ടിന്റെ താളവും. നമ്മെക്കൊണ്ട് ഏറ്റുപാടിക്കുന്ന ഈണം. ജയ്‍ദീപ് സാഹ്‍നി എഴുതി വിശാലും-ശേഖറും ചേർന്ന് ഈണമിട്ട പാട്ടു പാടിയത് ബെന്നി ദയാൽ ആണ്. മറ്റു രണ്ടു ഗാനങ്ങൾ പോലെ ഇതും യുവത്വത്തിനു ഹരമാകുമെന്നുറപ്പ്.