എസ്രയിലെ സുദേവും ആൻ ശീതളും: അതിമനോഹരം ഈ പ്രണയം

എബ്രഹാം എസ്രയുടെ ആത്മാവു പോലെ നിഗൂഢമായ സംഗീതമായിരുന്നു എസ്ര എന്ന ചിത്രത്തിലും. ലൈലാകമേ എന്ന പ്രണയഗാനം ഒഴികേ ബാക്കിയെല്ലാ പാട്ടുകളിലും ആ നിഗൂഢ സൗന്ദര്യമുണ്ടായിരുന്നു. ആ ഗാനങ്ങളുടെ വിഡിയോ കാണാൻ കാത്തിരിക്കുകയുമായിരുന്നു. സിനിമയിലെ തമ്പിരാൻ എന്ന പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. പാട്ടു പോലെ ‌മനോഹരവും വിഭിന്നവുമാണ് ദൃശ്യങ്ങളും.

സുഷിൻ ശ്യാം ഈണമിട്ട പാട്ടു പാടിയത് വിപിൻ രവീന്ദ്രനാണ്. വരികൾ അൻവർ അലിയുടേതും. പഴയകാലം ചിത്രീകരിച്ചിരിക്കുന്ന പാട്ടിന്റെ ദൃശ്യങ്ങൾ അതിമനോഹരമാണ്. സുേദവും ആൻ ശീതളുമാണു രംഗങ്ങളിൽ. ജെയ് കെ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജും പ്രിയാ ആനന്ദുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നലെ വൈകുന്നേരം യുട്യൂബിലെത്തിയ പാട്ട് ഒരു ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്.