എം.ജി ശ്രീകുമാർ ഇനി നായകൻ

പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ ഇനി നായകൻ. 'എം എൻ നമ്പ്യാർക്ക് ബാലൻ കെ നായരിൽ സംഭവിച്ചത്.. ' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് എംജി ശ്രീകുമാറിന്റെ അഭിനയഅരങ്ങേറ്റം.

സ്റ്റേജ് ഷോ സംവിധായകനായ സുബാഷ് അഞ്ചൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചെറു സിനിമയിലാണ് അദ്ദേഹം പ്രധാന വേഷത്തിലെത്തുന്നത്. ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം എന്ന ടാഗ് ലൈനോടുകൂടി ഒരുക്കുന്ന ഈ ചിത്രം രസകരമായ ഒരു ആക്ഷേപഹാസ്യ കഥ പറയുന്നു.

അമേരിക്കൻ മലയാളിയായ മേഴ്സി സാമുവൽ നിർമ്മിക്കുന്ന ഈ ചെറു ചിത്രത്തിൽ എം.ജി ശ്രീകുമാറിനു പുറമേ സാം മാത്യു, ഡോ.പ്രസാദ്, ജിബിൻ, കീർത്തി കൃഷ്ണ, ഷെറിൽ, കൃഷ്ണവേണി,ആദിത്യൻ, അപ്പു, സൂർ, ഷൈജുതുടങ്ങി ഒട്ടേറെപ്പേർ അണിനിരക്കുന്നു.

സംഭാഷണം ഡോ.പ്രസാദ്,ക്യാമറ പ്രകാശ് റാണ,എഡിറ്റിംഗ് വിജയകുമാർ,സംഗീതം റോണി റാഫേൽ,മേക്കപ്പ് പ്രദീപ് രംഗൻ, സിനി ലാൽ കോസ്റ്റ്യൂം അജി,എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ഗോപൻ ശാസ്തമംഗലം,പ്രൊഡക്ഷൻ ഡിസൈനിംഗ്  ശ്യാം, കാലിഗ്രാഫി ഭട്ടതിരി,പോസ്റ്റർ ഡിസൈൻ സുധീർ പി.വൈ,സ്റ്റിൽസ് ദീപു,ഗ്രാഫിക്സ് റോബിൻ അലക്സ്, പി ആർ കൺസൾട്ടന്റ് ലാലു ജോസഫ്. മാർച്ച് അവസാനത്തോടെ നവ മാധ്യമങ്ങളിലും ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലും ഇതിന്റെ വിഡിയോ ലഭ്യമാകും.