തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിലെ വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനത്തിന് മികച്ച പ്രതികരണം. മാസിലെ ‘ പിറവി എൻട്ര തൂണ്ടൽ മുള്ളിൽ... എന്ന ഗാനമാണ് വൈക്കം വിജയല്ക്ഷമിക്കു മേൽ പ്രശംസകളുടെ പെരുമഴ പെയ്യിക്കുന്നത്. മാസിൽ യുവൻ ഷങ്കർ രാജയുടെ സംഗീതത്തിന്റെ അകമ്പടിയോടെ വിജയലക്ഷ്മി പാടിയിരിക്കുന്ന പാട്ട് ഈ വർഷത്തെ മികച്ച പാട്ടാണെന്നാണ് നിരൂപകർ പറയുന്നത്. ചിത്രത്തിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനം പിറവിയാണെന്നു നായകൻ സൂര്യയും പറയുന്നു.
ഇദം പൊരുൾ യെവൾ എന്ന ചിത്രത്തിലെ എന്ത വഴി, കുക്കുവിലെ കോടയിലെ... തുടങ്ങിയ പാട്ടുകളും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. മലയാളത്തിൽ ഒരു വടക്കൻ സെൽഫിയിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല... എന്ന പാട്ട് ഹിറ്റ് ചാർട്ടുകളിലുണ്ട്. എന്തായാലും ഈ ഗാനത്തോടെ വിജയലക്ഷ്മിയ്ക്ക് തമിഴിലെ അവസരങ്ങൾ വർധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ നിഗമനവും.