Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാതമേ...പാടി രശ്മി സതീഷ്

resmi-satheesh-music-video

വേറിട്ട സ്വരത്തിലൂടെയും ആലാപന ശൈലിയിലൂടെയും ശ്രദ്ധേയായ ഗായികയാണ് രശ്മി സതീഷ്. സമാന്തര സംഗീത രംഗത്ത് സജീവമായ രശ്മി പാടിയ ഒരു ആൽബം ഗാനം പുറത്തിറങ്ങി. 

മനസിലേക്കു തറഞ്ഞു കയറുന്ന സ്വരഭംഗിയോടെ പ്രഭാതമേ എന്നു തുടങ്ങുന്ന പാട്ടാണ് രശ്മി പാടിയത്. ആദ്യരാത്രികൾ എന്ന ആൽബത്തിലേതാണീ പാട്ട്. പ്രകൃതിയിലേക്കു നോക്കി എഴുതിയ വരികൾക്ക് രശ്മിയുടെ സ്വരം കൂടിയായപ്പോൾ ശോഭയേറെ. മനസിൽ പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്ന ഗാനം.

ശ്രീജിത് അരവിന്ദിന്റേതാണു വരികൾ. അശ്വിനും ശ്രീകാന്ത് ഭാസിയും ചേർന്നാണ് ഈണമിട്ടത്. ബെൻസിയാണ് സംവിധാനം ചെയ്തത്. എൻടിഎക്സ് ഫിലിം കമ്പനി യുട്യൂബിൽ അപ്‍ലോഡ് ചെയ്ത പാട്ട് നിർമ്മിച്ചത് ഗോവിന്ദ് മണിയാണ്. അലക്സ് ജെ പുളിക്കലിന്റേതാണു ഛായാഗ്രഹണം.