Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനേതാക്കളെയല്ല, ലോകം കാണാൻ കൊതിക്കുന്നത് ഈ ഗായികയെ!

selena-gomez-instagramme

ചിത്രങ്ങളും വിഡിയോകളും കൊണ്ട് ആശയ സംവേദനം നടത്തുന്ന ഇൻസ്റ്റഗ്രാമിൽ ആളുകൾ ഏറ്റവുമധികം തിരയുന്നത് ആരെയാണെന്നു ചോദിച്ചാൽ അഭിനേതാക്കളുടെ പേരായിരിക്കും ഓർക്കുക. എന്നാൽ ആ ധാരണ തെറ്റാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ആരാധകരുള്ളത് സെലീന ഗോമസ് എന്ന ഗായികയ്ക്കാണ്. ഈ സ്ഥാനം കുറേ നാളായി ഈ ഗായികയ്ക്കാണ്. ഹോട്ട് ആൻഡ് സ്റ്റൈൽ ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളാണ് അടുത്തിടെ പുറത്തുവിട്ടത്. ഈ ഫോട്ടോകളെ കുറിച്ചാണ് ഇൻസ്റ്റാഗ്രാം ലോകം ചർച്ച ചെയ്യുന്നതു പോലും. 50 ലക്ഷം ലൈക്കുകളാണ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട ചിത്രത്തിനു ലഭിച്ചത്. ഇൻസ്റ്റഗ്രാമിൽ തന്നെ വെല്ലാൻ ആരുമില്ലെന്നുറപ്പിക്കുകയാണ് ഈ ഗായിക. നൂറു കോടിയിലധികം ആളുകളാണ് ഈ ഗായികയെ പിന്തുടരുന്നത്. 

ഗായിക ഏറ്റവുമൊടുവിൽ പുറത്തുവിട്ട ചിത്രത്തിനു മാത്രം 55 ലക്ഷത്തിലധികം ലൈക്കുകളാണു കിട്ടിയത്. ഒരു കെട്ടിടത്തിനു മുൻപിൽ അലസമായി നിൽക്കുന്ന മോണിങ് വാക്ക് എന്നു തലക്കെട്ടിട്ട ചിത്രം, അർബുദം ബാധിച്ച ഏഴു വയസുകാരി ആരാധികയുമൊത്ത് ഡാൻസ് ചെയ്യുന്ന വിഡിയോ, ഷോപ്പിങിനിടെ വെള്ള വസ്ത്രമണിഞ്ഞ് നിൽക്കുന്ന ഒരു സെല്‍ഫി, ജനിതക വൈകല്യം ബാധിച്ച ആരാധകനൊപ്പമുള്ള ചിത്രം, ശീതള പാനീയം കുടിച്ചു നിൽക്കുന്ന നേരം പകർത്തിയ ചിത്രം, എന്നിവയാണ് ഇൻസ്റ്റഗ്രാമിലെ സെലീന ഹിറ്റുകൾ. 

മനോഹരമായ ചിരിയും അതുപോലെ നിഷ്കളങ്കമായ ചിത്രങ്ങളുമാണ് പലപ്പോഴും സെലീന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുള്ളത്. ആദ്യ കാഴ്ചയിൽ തന്നെ നമുക്ക് പ്രിയങ്കരമാകുന്നവ. 

2016ൽ മാത്രം 50 ലക്ഷം പേരാണ് സെലീനയുടെ ഫോളോവേഴ്സ് ആയി എത്തിയത്. സംഗീതജ്ഞരായ ഏരിയാന ഗ്രാൻഡെ, ടെയ്‍ലർ സ്വിഫ്റ്, ബിയോൺസെ തുടങ്ങിയവരാണ് സെലീന തൊട്ടുപിന്നാലെയുള്ളത്.