സൽമാനും അനുഷ്കയും ഡാൻസു പഠിക്കുന്ന സെറ്റിൽ അതിഥിയായി ഷാരുഖ് ഖാൻ. ബേബി കോ ബേസ് പസന്ദ് ഹേ എന്ന പാട്ടു പോലെ രസകരമായിരുന്നു ഷൂട്ടിങും. അതിൽ കിങ് ഖാന്റെ വരവു തന്നെയാണ് എടുത്തു പറയേണ്ടത്.് സൽമാന്റെ തമാശകളും ഡാൻസുമായി ആകെ ഉത്സവ പ്രതീതിയായിരുന്ന സെറ്റ് കുറേ കൂടി ഉഷാറായി. സൽമാനെ കാണുവാനും ആശംസകളറിയിക്കുവാനുമാണ് പാട്ടിന്റെ ചിത്രീകരണത്തിനിടെ കിങ് ഖാൻ എത്തിയത്.
സുൽത്താനെ പോലെ കളിക്കൂ സമ്മാനം നേടൂ
കയ്യിലൊരു വാദ്യോപകരണവുമായി ഷാരൂഖുമായി വിശേഷം പങ്കിടുന്ന സൽമാൻ ഖാൻ സെറ്റില്‍ ആകെ ഓളം സൃഷ്ടിച്ചു. പാട്ടു കേൾവിക്കാരിലുണ്ടാക്കിയ അതേ അനുഭവം തന്നെയായിരുന്നു സെറ്റിലും. തിയറ്ററുകളിൽ നിറഞ്ഞോടുന്ന സൽമാൻ ഖാൻ ചിത്രം സുൽത്താനിലെ ബേബി കോ ബേസ് പസന്ദ് ഹേ എന്ന പാട്ടിന്റെ മേക്കിങ് വിഡിയോയിലാണ് ഈ നിമിഷങ്ങളുള്ളത്.
നർത്തകരുടെ പ്രിയഗാനമായി മാറിയ ഈ പെപ്പി നമ്പറിന്റെ ചിത്രീകരണ നിമിഷങ്ങള്‍ യുട്യൂബ് വഴി ആറു ലക്ഷത്തിലധികം പ്രാവശ്യമാണു ആളുകൾ കണ്ടത്. യഥാർഥ ഗനമാകട്ടെ മൂന്നു കോടിയിലധികം പ്രാവശ്യവും. ഫറാ ഖാനും സംഘവും പറഞ്ഞുകൊടുക്കുന്ന നൃത്തച്ചുവടുകൾക്കൊപ്പമായിരുന്നു അനുഷ്കയും സൽമാനും നൃത്തമാടിയത്. ഇർഷാദ് കമീലിന്റെ വരികൾക്ക് വിശാലും ശേഖറും ചേർന്ന് ഈണമിട്ട പാട്ട് ബാദ്ഷായാണു പാടിയത്. അലി അബ്ബാസ് സംവിധാനം ചെയ്ത ചിത്രം ആദിത്യ ചോപ്രയാണു നിർമ്മിച്ചത്.