Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെയ‍്‍ലർ സ്വിഫ്റ്റ് ഹിഡിൽടണുമായും പിരിഞ്ഞു

taylor-swift-tom-hiddleston

ടെയ്‍ലർ സ്വിഫ്റ്റിന്റെ പ്രണയ ബന്ധങ്ങൾ എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ സാന്നിധ്യമായിട്ടുണ്ട്. വീണ്ടും സ്വിഫ്റ്റിന്റെ പ്രണയം ചർച്ച ചെയ്യപ്പെടുകയാണ്. മൂന്നു മാസത്തെ ഡേറ്റിങ്ങിനു ശേഷം നടന്‍ ടോം ഹിഡിൽടണുമായുള്ള ബന്ധം ഗായിക ഉപേക്ഷിച്ചു. 

കാല്‍വിൻ ഹാരിസുമായുള്ള പ്രണയത്തകർച്ചയ്ക്കു പിന്നാലെയാണു ഹിഡിൽടണെ സ്വിഫ്റ്റ് കൂട്ടുകാരനാക്കുന്നത്. റോഡ് ഐലന്‍ഡിലെ ഒരു ബീച്ചിൽ ഇരുവരുമൊന്നിച്ചുള്ള സ്വകാര്യനിമിഷങ്ങൾ ഒരു പത്രം പ്രസിദ്ധീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ആ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 

പ്രണയം സ്വകാര്യമായി സൂക്ഷിക്കാനായിരുന്നു സ്വിഫ്റ്റ് ആഗ്രഹിച്ചത്. ഹിഡിൽടണു മറിച്ചായിരുന്നു ചിന്ത. ഇതിനായി ഹിഡിൽടൺ മനഃപൂർവം അവസരങ്ങളുണ്ടാക്കുകയും ചെയ്തു. പ്രണയ വിശേഷങ്ങൾ പുറംലോകം ചർച്ച ചെയ്തപ്പോൾ സ്വിഫ്റ്റിന് അതു ബുദ്ധിമുട്ടുണ്ടാക്കി. സ്വിഫ്റ്റിന്റെ സങ്കടം ഹിഡിൽടൺ കണക്കിലെടുത്തുമില്ല. അതുകൊണ്ടു ഗായിക തന്നെയാണു ബന്ധം േവണ്ടെന്നു വച്ചതെന്നാണു റിപ്പോർട്ടുകൾ.