Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം പാടിക്കീഴടക്കാൻ ടെയ്‍ലർ സ്വിഫ്റ്റ് ഒപ്പം സയീൻ മാലിക്കും

swift-zayn

സയീൻ മാലിക് എന്ന സുന്ദരനും പാട്ടിന്റെ രാജകുമാരി ടെയ്‍ലർ സ്വിഫ്റ്റും ഒന്നിച്ച മ്യൂസിക് വിഡിയോ ലോകത്തെ കീഴടക്കുന്നു. നിഗൂഢ ഭംഗിയുള്ള ഗാനം പാടിക്കഴിയുമ്പോൾ ഒന്നുകൂടി കേൾക്കാൻ തോന്നും. എപ്പോഴത്തേയും ടെയ്‍ലർ സ്വിഫ്റ്റ് സംഗീത ആൽബങ്ങൾ പോലെ ഹരംപിടിപ്പിക്കുന്നതു തന്നെയാണിതും. ഇരുവരുടെയും യുട്യൂബ് അക്കൗണ്ടുകളിൽ നിന്നായി 31 കോടിയോളം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്. ഗ്രാന്റ് സിങറാണ് പാട്ട് സംവിധാനം ചെയ്തത്. 

ഹോളിവുഡ് ചിത്രമായ ഫിഫ്റ്റി ഷെയ്‍ഡ്സിലേക്കായി ഐ ഡോണ്ട് വന്നാ ലിവ് ഫോർ എവർ എന്ന പാട്ടാണ് ഇരുവരും ചേർന്ന് റെക്കോർഡ് ചെയ്തത്. എപ്പോഴത്തേയും പോലെ ഭ്രമാത്മകമായ സംഗീതം. പോയവർഷം ഗ്രാമി അവാർഡ് നേടിയതിനു ശേഷം ടെയ്‍ലർ സ്വിഫ്റ്റിൽ നിന്നു ലോകം കേൾക്കുന്ന ഏറ്റവും മനോഹരമായ സംഗീത സൃഷ്ടി കൂടിയാണിത്. സ്വിഫ്റ്റിന്റെ അവിസ്മരീണയമായ സംഗീതത്തിനൊപ്പം സയീൻ മാലിക്കിന്റെ സാന്നിധ്യം കൂടി വന്നപ്പോൾ ലോകം ഈ വിഡിയോയിലേക്ക് ഏറെ അടുത്തു.

ജെയിംസ് ഫോളി സംവിധാനം ചെയ്യുന്ന ഫിഫ്റ്റി ഷെയ്ഡ്സ് ഡാർക്കർ ഈ മാസം പത്തിന് അമേരിക്കൻ തീയറ്ററുകളിലെത്തും.