Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിചിത്ര കാര്യങ്ങളുടെ സൂക്ഷിപ്പുകാരി ഈ ഗായിക

taylor-swift-with-grammy ടെയ്‌ലർ സ്വിഫ്റ്റ് ഗ്രാമി വേദിയിൽ

ലോകം കണ്ട സൂപ്പർ ഗായികമാരിലൊരാളാണ് ടെ‌യ്‌ലർ‌ സ്വിഫ്റ്റ്. പോയ വർഷം മികച്ച പോപ് ആൽബത്തിനുള്ള ഗ്രാമി അവാർഡും കൂടി നേടിയതോടെ പ്രശസ്തിയും പ്രസക്തിയും ഒന്നുകൂടി വലുതായി. എന്തൊക്കെയാണെന്നല്ലേ അതറിയണമെങ്കിൽ ഗായികയുടെ വീട്ടിലെത്തണം. എന്നെങ്കിലുമൊരിക്കൽ ലോകപ്രശസ്തരുടെ വീട് കാണാൻ അവസരം കിട്ടിയാൽ ആ യാത്ര ടെയ്‌ലർ സ്വിഫ്റ്റിന്റെ വീട്ടിലേക്കാക്കിക്കോളൂ. കാരണം,പാട്ടു പോലെ സ്പെഷ്യലാണ് ഈ ഗായികയുടെ ജീവിത രീതിയും.

swift1 ടെയ്‌ലർ സ്വിഫ്റ്റ് തന്റെ പൂന്തോട്ടത്തിൽ

മനോഹരമായ ഒരു ഗാര്‍ഡനുണ്ട് ടെയ്‌ലർക്ക് അവിടെ പൂക്കൾ പോലെ ഗായിക സൂക്ഷിച്ചുവയ്ച്ചിരിക്കുന്ന ഒന്നുകൂടിയുണ്ട് . ഒരു റിക്ഷ. കോടിക്കണക്കിന് രൂപയാണ് ഒരു വേദിയിൽ പാടുന്നതിന് ടെയ്‌ലർക്ക് ലഭിക്കുന്നത്. അങ്ങനെയുള്ളൊരാൾക്കെന്തിനീ പകിട്ടില്ലാത്ത ഓട്ടോയെന്നാവും ചിന്തിക്കുന്നത്. ഒരുപക്ഷേ അത് വെറുതെ ഒരു രസത്തിനാകാം. അല്ലെങ്കിൽ എന്തെങ്കിലുമൊരു ഓർമയ്ക്കായിട്ടാകാം.

മറ്റൊന്ന് ഒരു ഭ്രാന്തൻ വാചകമാണ്...2015ലെ ഫ്രെബ്രുവരി 26ന് എഴുതിയ വാചകമാണിത്. യു ഹാവ് സക്സസ്ഫുളി ബറീഡ് യുവർ സെൽഫ് ഇൻസൈഡ് മൈ ഹെഡ്. പ്രണയത്തെ കുറിച്ചുള്ള മനോഹരമായ വാക്കുകൾ ആരുടേതാണെന്ന് അറിയില്ല. വീട്ടിലേക്ക് കയറുന്നിടത്തെ ചുവരിൽ ഈ വാക്കുകൾ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കയാണ് ഗായിക. അതെത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പറയും പോലെ. എന്നാൽ ഈ വാചകത്തിനു താഴെ കാണിച്ചിരിക്കുന്ന തീയതിയിലാണ് കാമുകനായ കാൽവിൻ ഹാരിസിനെ സ്വിഫ്റ്റ് ജീവിതത്തിലാദ്യമായി കാണുന്നത്.

swift-grammy ടെയ്‌ലർ സ്വിഫ്റ്റ്. അരികെ ഒരു ഗ്രാമി ശിൽപവും

പൂച്ചകളാണ് മറ്റൊരു വിശേഷം. പൂച്ചകളുടെ ശിൽപങ്ങൾ നിറയെയുണ്ട് വീട്ടിൽ. ശരിക്കുള്ള പൂച്ചകളും അതുപോലെ തന്നെ. അതുകൊണ്ടു തന്നെ തന്റെ വീട്ടിലെ പൂച്ചകളുടെ എണ്ണമെത്രയുണ്ടെന്ന് ടെയ്‌ലർ‌ക്കു പോലും എണ്ണിയെടുക്കാനായിട്ടില്ല.

swift-wall ടെയ്‌ലര്‍ സ്വിഫ്റ്റ്

ചായ കുടിക്കാനിരിക്കുന്ന കസേരയ്ക്കപ്പുറമുണ്ട് ഒരു ഗ്രാമി പുരസ്കാര ശിൽപം. സംഗീതം നൽകുന്ന ഓസ്കർസ കൈനിറയെ വാങ്ങിക്കൂട്ടിയിട്ടുള്ളതിനാൽ കണ്ട് കണ്ട് നമ്മൾ മടുത്തപോകും ഈ ഗ്രാമഫോൺ ശിൽപത്തെ. എ മറ്റ് അവാർഡുകൾ വേറെയും. വീട്ടിൽ കൊള്ളാവുന്നതിലുമപ്പുറമുണ്ട് എന്നുള്ളതുകൊണ്ടു തന്നെ എവിടെയങ്കിലുമൊരിടം കിട്ടിയാൽ അവിടെ മനോഹരമായി തന്റെ അവാര്‍ഡുകളെ സ്വിഫ്റ്റ് കൂട്ടിവച്ചിട്ടുണ്ട്. ലോക പ്രശസ്തമായ 255 അവാർഡുകളും 551 നോമിനേഷനുകളുമാണ് പാട്ടുലോകത്തെ ഈ രാജകുമാരിയെ തേടിയെത്തിയിട്ടുള്ളത്. ഇനിയാണ് ഏറെ സ്പെഷ്യലായ മറ്റൊരെണ്ണം. ഗാർഡനിലെ ഒലിവു ചെടി. ക്രിസ്മസ് സമ്മാനമായി ഹാരിസ് നൽകിയതാണത്.