Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹണി ബീ ടു ഓഡിയോ ലോഞ്ചിൽ വിനായകന്റെ മാസ് എൻട്രി

vinayakan-in-honey-bee-two

ഹണി ബീ ടു എന്ന ചിത്രത്തെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. തമാശകളും പാട്ടുകളും സൗഹൃദവും സന്തോഷവുമായെത്തുന്ന ചിത്രം തീർക്കുന്ന ഓളത്തിൽ ആറാടാൻ ഒരുപാട് ആകാംഷയുണ്ട്. സിനിമയുടെ ട്രെയിലറിലും പാട്ടുകളിലും ആ ആരവുണ്ടായിരുന്നു. ദാ ഇപ്പോൾ സിനിമയുടെ ഓഡിയോ ലോഞ്ച് ഒരു വലിയ സംഭവമായിരിക്കുകയാണ്. സിനിമയുടെ ഭാഗമല്ലാത്ത ഒരാളുടെ വരവായിരുന്നു കാരണം. വിനായകനാണ് ആ താരം. 

ഓഡിയോ ലോഞ്ച് വേദിയിലേക്ക് വിനായകൻ എത്തിയപ്പോൾ തന്നെ സദസിൽ വലിയ ആവേശമായി. മരണ മാസ് എൻട്രി എന്നു തന്നെ പറയണം. മികച്ച നടനുള്ള പുരസ്കാര തിളക്കത്തിൽ എത്തിയ താരത്തെ ആദരിക്കുകയും ചെയ്തു ഓ‍ഡിയോ ലോഞ്ച് വേദിയിൽ. നടൻ ജയസൂര്യയാണ് വിനായകനെ പൊന്നാടയണിയിച്ച് ആദരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ജീൻ ലാൽ പോൾ ഒരു ഫലകവും വിനായകനു സമ്മാനമായി നൽകി. 

വലിയ സന്തോഷം നൽകുന്നൊരു അനുഭവം എന്നാണ് വിനായകനെ ആദരിച്ചതിനെ കുറിച്ച് ജയസൂര്യ പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു മുൻപ് സമൂഹ മാധ്യമങ്ങളിൽ നടന്ന വോട്ടെടുപ്പിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് വിനായകനായിരുന്നു. അന്നും അദ്ദേഹത്തിന് പുരസ്കാരം നൽകി ആദരിക്കാനുള്ള ഭാഗ്യമുണ്ടായി. വിനായകന്റെ കഴിവ് അറിയേണ്ടവര്‍ അറിഞ്ഞവർ ഇപ്പോഴാണെന്നു തോന്നുന്നു. അവാർഡ് അർഹതപ്പെട്ടവർക്കു ലഭിക്കുമ്പോൾ അതു വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കും കാണുന്നവർക്കും വലിയ സന്തോഷമാണെന്നും ജയസൂര്യ പറഞ്ഞു. 

നടൻ ലാലിന്റെ മകൻ ജീൻ ആണു ഹണി ബീ ടൂവിന്റെ സംവിധാനം. ദീപക് ദേവ് ആണു സിനിമയിലെ പാട്ടുകൾ ഒരുക്കിയത്. ചിത്രത്തിന്റെ ആദ്യ പതിപ്പും വൻ വിജയമായിരുന്നു.

Your Rating: