Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം, പ്രണയം മാത്രം! മധുരമേറുന്ന ദിൽവാലേയിലെ പാട്ടുകള്‍

ddlj-songs1

പ്രിയപ്പെട്ട ഒരാൾ, അയാൾ എപ്പോഴാകും നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വരിക? അതാരാകും? ഇത്രയും കൗതുകം നിറഞ്ഞതും രസകരവുമായ ചോദ്യം വേറെ ഇല്ലെന്നു തോന്നും. ശരീരവും മനസ്സും ഇതുവരെ അറിയാത്ത ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന തോന്നലിൽ മുഖം അറിയാതെ പൂത്തു വിടരും, ഹൃദയം കൗതുകത്താൽ ഓർമ്മകൾ വരുമ്പോഴൊക്കെ മിടിപ്പ് പുറത്ത് കേൾപ്പിക്കും. ഏതൊരു പെൺകുട്ടിയുടെയും ആണ്കുട്ടിയുടെയും ചിന്തകൾ ആ പ്രിയപ്പെട്ട ഒരാളെ ചുറ്റി പറ്റിയാണ്, പ്രത്യേകിച്ച് പ്രണയം എന്ന വാക്കു കേൾക്കുകയും അങ്ങനെയൊരാളെ അതുവരെ കണ്ടെത്താൻ കഴിയാതെയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ. സിമ്രാനും രാജയും അങ്ങനെ തന്നെ. ആദിത്യ ചോപ്രയുടെ "ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ" എന്ന ഷാരുഖ്-കാജോൾ ജോഡികളുടെ ചിത്രം ഒരു കാലത്തെ തലമുറയെ ഇളക്കി മറിച്ചാണ് വാർത്താ പ്രാധാന്യം നേടിയത്.

"Mere Khwaabon Mein Jo Aaye

Aake Mujhe Chhed Jaaye

Mere Khwaabon Mein Jo Aaye

Aake Mujhe Chhed Jaaye

Usse Kahoon Kabhi Saamne To Aaye "

ജതിൻ ലളിതിന്റെ സംഗീതത്തിന് ആനന്ദ് ബക്ഷിയാണ് വരികൾ എഴുതിയത്. ലതാ മങ്കേഷ്കറിന്റെ ശബ്ദം ഈ ഗാനത്തിന് പ്രത്യേക അനുഭവമാകുന്നു.

ഒരുകാലത്ത് ഷാരൂഖ് -കാജോൾ ജോഡികൾ ഇളക്കി മറിച്ചിട്ടുള്ള യുവഹൃദയങ്ങൾ നിരവധിയാണ്. സിനിമയിലെ കഥയ്ക്കുമപ്പുറം ഗാനങ്ങളുടെ സ്വീകാര്യതയും ഇത്തരം ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാൻ കാരണമായി. 

"Tujhe dekha to yeh jaana sanam

Pyaar hota hai deewana sanam 

Tujhe dekha to yeh jaana sanam 

Tujhe dekha to yeh jaana sanam 

Pyaar hota hai deewana sanam 

Ab yahan se kahan jaaye hum 

Teri baahon mein mar jaaye hum "

നിന്നെ കണ്ടതിനു ശേഷം പ്രണയത്തിന്റെ ചിത്രങ്ങളിലേക്ക് ഞാനെത്തിപ്പെടുന്നു. ഇനി ഇവിടം വിട്ടു മറ്റെവിടേയ്‌ക്ക് പോകാൻ... എന്നെ ഇവിടെ നിന്നും നിന്റെ സ്വപ്നങ്ങളിലേക്ക് കൊണ്ട് പോകൂ... 

അച്ഛൻ നൽകിയ വാക്കിന്റെ പുറത്ത് പ്രിയപ്പെട്ടവൻ നഷ്ടപ്പെടുന്ന തീവ്ര വേദനയ്ക്കിടയിൽ അവൾക്ക് ചിരിക്കാൻ പോലുമാകുന്നില്ല. പക്ഷെ അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം നിനക്ക് എന്നെ നൽകുമോ എനിക്കുറപ്പില്ല!!! ........ സിമ്രാൻ എന്നും ഭയപ്പാടിലായിരുന്നു. രാജിനെ നഷ്ടപ്പെടുത്താൻ ആകാതെ അവൾ ഉഴറി നടന്നു. പക്ഷെ രാജോ... പ്രണയത്തിൽ അടിയുറച്ച് വിശ്വസിക്കുകയും അവളെ കാത്തിരിക്കുകയും ചെയ്തു.

ddlj-songs

സിമ്രാന്റെ വിവാഹമാണ്... രാത്രികളിലെ ആഘോഷങ്ങളിൽ രാജ് പ്രിയപ്പെട്ടവൾക്കു വേണ്ടി നൃത്തമാടുന്നുണ്ട്. മറ്റാരുമറിയാതെ അവരുടെ പ്രണയം എന്നേ പൂത്തുലഞ്ഞതാണ്. മൂടി വച്ച പ്രണയത്തിന്റെ പുറമെ അവർ വിരിച്ചിട്ട അപരിചിത്വത്തിന്റെ മേലാപ്പുകൾ വരികളിൽ അവർക്കു മാത്രം മനസ്സിലാകുന്നത് പോലെ ഇരുവരും ആഘോഷിക്കുന്നുണ്ട്.

"O Mehndi Laga Rakhna

Doli Saja Ke Rakhna

Mehndi Laga Rakhna

Doli Saja Ke Rakhna

Lene Tujhe O Gori

Aayenge Tere Sajna

Mehndi Laga Rakhna

Doli Saja Ke Rakhna "

ലതാ മങ്കേഷ്‌കർ, ഉദിത് നാരായണൻ എന്നിവരുടെ സ്വരം ആഘോഷം പകരുന്ന അന്തരീക്ഷം സ്വാഭാവികമായി ഉണ്ടാക്കുന്നുണ്ട്. പക്ഷെ സന്തോഷത്തിന്റെയും സംഗീതത്തിന്റെയും ആ രാവിലും അവർ ഇരുവരുടെയും മുഖങ്ങളിൽ നിന്നും പ്രണയത്തിന്റെ ആഴങ്ങൾ വായിച്ചെടുക്കാമായിരുന്നില്ലേ? 

അതിമനോഹരങ്ങളും വ്യത്യസ്തവുമായ ഏഴു പാട്ടുകളാണ് ദിൽവാല ദുൽഹനിയ ലേജായേങ്കെ എന്ന ചിത്രത്തിലുള്ളത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ജതിൻ ലളിതിന്റെ സംഗീതം. 1995  ലെ ഏറ്റവും മികച്ച ഗാനങ്ങളായിരുന്നു സിനിമയിലേതു, മാത്രമല്ല റെക്കോർഡ് വില്പനയായിരുന്നു ഇതിന്റെ ട്രാക്കുകൾക്ക് ഉണ്ടായതും. 

"Zara Sa Jhoom Loon Main

Arre Na Re Na Re Na

Zara Sa Ghoom Loon Main

Arre Na Re Na Re Na

Aa Tujhe Choom Loon Main

Arre Na Re Na Baba Na

Main Chali Banke Hawa

Rabba Mere Mainu Bacha"

പ്രണയത്തിന്റെ സമയത്ത് അല്ലെങ്കിലും അങ്ങനെ തന്നെയാകും. കാറ്റ് പോലെ അലയാനും ഓടി നടക്കാനും ഒക്കെ തോന്നും. ലണ്ടന്റെ മനോഹരമായ ലൊക്കേഷനിൽ ചിത്രീകരിച്ച ഈ ഗാനം രാജിന്റെയും സിമ്രാന്റെയും പ്രണയകാലം പറയുന്നു. 

ജതിൻ ലളിതിന്റെ കരിയറിലെ തന്നെ മികച്ച പാട്ടുകളായി ഈ ചിത്രത്തിലെ പാട്ടുകൾ വിലയിരുത്തപ്പെടുന്നുണ്ട്. ലണ്ടനിലും ഇന്ത്യയിലും വച്ചു ചിത്രീകരിച്ച സിനിമയിൽ ഭാരതീയ ആചാരങ്ങളുടെയും ബന്ധങ്ങളുടെയും ഒപ്പം പ്രണയത്തിന്റെയും പ്രസക്തി എടുത്തു പറയുകയും ചെയ്യുന്നുണ്ട്. അച്ഛൻ അനുകൂലിക്കുന്ന വരെ ഒന്നിച്ചു ജീവിക്കില്ലെന്നു രാജ് എടുക്കുന്ന വാക്കു ഒരിക്കലുംലണ്ടൻ പോലെയൊരു നഗരത്തിൽ പഠിച്ച് വളർന്ന ഒരാളിൽ നിന്ന് നാം പ്രതീക്ഷിക്കുന്നതല്ല. പക്ഷെ പ്രണയം എന്ന വാക്കിനൊപ്പം തന്നെ ബന്ധത്തിന്റെ ആഴവും രാജ് തിരിച്ചറിഞ്ഞിരുന്നിരിക്കണം.

"Ruk jaa, o dil deewane 

Poochhoon to main zara 

Ladki hai ya hai jaadu

Paas woh aaye to chhooke main dekhoon zara 

Ruk jaa, o dil deewane "

അവളെ സ്വയം അടുപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്? സംഗീതത്തിനും അവന്റെ നൃത്തത്തിനും അതിനു കഴിഞ്ഞിരുന്നെങ്കിൽ.... 

പ്രണയത്തിലായാൽ അതെങ്ങനെ കണ്ടെത്തും... പിന്നെ ആരെ കണ്ടാലും അവന്റെ മുഖമാകും.. എന്ത് കേട്ടാലും അവന്റെ ശബ്ദമായി തീരും... എന്ത് ആലോചിച്ചാലും അതിന്റെ അവസാനം അവന്റെ ഓർമ്മകളിൽ ഇറങ്ങി വരും.റെയിൽവേ സ്റ്റേഷനലും തെരുവുകളിലും പാട്ടുകളിലും ഓരോ നിമിഷവും അവൻ നിറഞ്ഞു നിൽക്കും. പ്രണയം അങ്ങനെയൊക്കെയാണത്രെ ആഘോഷിക്കുന്നത്. രാജിനോടുള്ള തന്റെ പ്രണയം സിമ്രാൻ ഒരുപക്ഷെ തിരിച്ചറിഞ്ഞതും ഇങ്ങനെ തന്നെയാകില്ലേ... ദിൽവാലെ ദുൽഹനിയ ലേജായേങ്കെ യിലെ ഗാനങ്ങളിൽ ഏറ്റവുമധികം പ്രണയഭരിതമായ ഗാനം ഒരുപക്ഷെ ഇതാകും..

"Ho gaya hai tujkho to pyaar sajna 

Laakh kar le tu inkaar sajna 

Dildaar sajna, hai yeh pyaar sajna 

Dekha na tune mudke bhi peeche 

Kuch der to main ruka tha .."

നൂറു തവണ സ്വന്തം ഹൃദയത്തിനോട് തന്നെ അത് നിരസിച്ചാലും ആവർത്തിച്ച ആവർത്തിച്ചു ഹൃദയം പറയും, അവനോടുള്ള പ്രണയം. ഒടുവിൽ സ്വന്തം ഹൃദയത്തോട് ചോദിക്കേണ്ടി വരും..." എനിക്കിതു എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്... ഇത്രനാൾ ഉണ്ടായിരുന്നതെന്തോ നഷ്ടമായിക്കൊണ്ടിരിക്കുന്നുണ്ടോ....."

ഇരുപതു നീണ്ട വർഷങ്ങളുടെ നീളം... അമ്മയുടെ കണ്ണുനീരുകൾക്കു മുന്നിൽ അവളുടെ അച്ഛൻ തന്റെ ചിരിയുടെ അലകൾ കൊണ്ട് സങ്കടങ്ങൾ കുറയ്ക്കുമ്പോൾ അവളുടെ ഉള്ളിൽ കരച്ചിലുകൾ ഉയരുന്നുണ്ടായിരുന്നു. പ്രിയപ്പെട്ടവനിൽ നിന്നും അച്ഛൻ അവളെ അകറ്റി കൊണ്ട് വന്നത് ഇനിയൊരിക്കലും പരസ്പരം കാണാതെ ഇരിക്കാനാകുമോ എന്ന ഭയം . അത്ര നാൾ അപരിചിതനായിരുന്ന ഏതോ ഒരാളെ വിവാഹം കഴിക്കേണ്ടി വരുമോ എന്ന ഭയം... സിമ്രാൻ സ്വയം ഉള്ളിൽ കരഞ്ഞു കൊണ്ടേയിരുന്നു... 

"Ho koyal kuke hook uthaye

Yaadon ki bandook chalaye

Ho koyal kuke hook uthaye

Yaadon ki bandook chalaye

Baagon mein jhoolon ke mausam

Vaapas aaye re.."

പുരുഷന് വേണ്ടി ബലി കഴിക്കപ്പെടുന്ന സ്ത്രീഹൃദയങ്ങളുടെ വേദനയുടെ ആഴം അമ്മയിൽ നിന്ന് കേൾക്കുന്ന ഒരു പെൺകുട്ടിയുടെ സങ്കടങ്ങളും പുരുഷ കേന്ദ്രീകൃതമായ മസാലകൾ നിറഞ്ഞ ഒരു സിനിമയിൽ നിന്നും നാം പ്രതീക്ഷിക്കുന്നതിനപ്പുറമാണ്. പക്ഷെ അപ്പോഴും തന്നെ പ്രണയിക്കുന്നോ എന്ന് പോലും അറിയാത്ത ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിൽ അച്ഛൻ ആഗ്രഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാകുന്ന സിമ്രാന്റെ മിഴിനീരുകൾ അവളുടെ അമ്മയെങ്കിലും കാണണ്ടേ...

എത്ര വർഷം കഴിഞ്ഞാലും ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ തലമുറകളെ കോരിത്തരിപ്പിച്ചു കൊണ്ടേയിരിക്കും, അത് പാട്ടുകൾ കൊണ്ടോ ചിത്രീകരണം കൊണ്ടോ ഷാരൂഖ്- കാജോൾ ജോഡികളുടെ കെമിസ്ട്രി കൊണ്ടോ എന്തുമാകാം, എന്ത് തന്നെ ആയാലും ഓർമ്മിക്കപ്പെടുക എന്നതാണല്ലോ പ്രധാനം.