Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപിഎഫ് പലിശ 8.65% നൽകാൻ അനുമതി

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങൾക്ക് 2016–17 വർഷത്തേക്കു 8.65% പലിശ നൽകാൻ ധനമന്ത്രാലയം അനുമതി നൽകിയതായി കേന്ദ്ര തൊഴിൽ സഹമന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു.

ഇതിനായി ഇപിഎഫ്ഒ നൽകിയ ശുപാർശ ധനമന്ത്രാലയം അംഗീകരിച്ചു. വിജ്ഞാപനം ഉടനുണ്ടാകും. പലിശ 8.65 ശതമാനമായി ഇപിഎഫ്ഒ നേരത്തേ നിശ്ചയിച്ചെങ്കിലും ധനമന്ത്രാലയം എതിർത്തിരുന്നു.