Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎച്ച്ആർഡി അധ്യാപക നിയമനം പിഎസ്‍സിക്ക്

തിരുവനന്തപുരം∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിലെ (ഐഎച്ച്ആർഡി) അധ്യാപക നിയമനം പിഎസ്‌സിക്കു വിടാൻ മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു.

നേരത്തെ മറ്റ് ഏജൻസികൾ വഴിയായിരുന്നു അധ്യാപക നിയമനം. ഒൻപത് എൻജിനിയറിങ് കോളജുകൾ ഉൾപ്പെടെ 92 സ്ഥാപനങ്ങളാണ് ഐഎച്ച്ആർഡിക്കു കീഴിലുള്ളത്.