Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎച്ച്ആർഡി ഡയറക്ടർ നിയമന കേസ്: വാദം അടുത്ത മാസം

Vigilance പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ ഐഎച്ച്ആർഡി ഡയറക്ടർ നിയമന കേസിൽ ആരോപണ വിധേയരെ കുറ്റവിമുക്തരാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്ന ഹർജിയിൽ അടുത്ത മാസം പത്തിനു വാദം നടക്കും. ഹർജിയിലെ ആരോപണങ്ങൾ അന്വേഷണത്തിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന കാരണത്താലാണു കോടതിയിൽ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

ഐഎച്ച്ആർഡി നിയമന ക്രമക്കേടിൽ വിദ്യാഭ്യാസ യോഗ്യത പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന വിജിലൻസിന്റെ ആവശ്യം 2017 മേയിൽ കോടതി തള്ളിയിരുന്നു. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ തെളിവില്ലെന്ന റിപ്പോർട്ട് നൽകി. ധനകാര്യ അഡീഷനൽ ചീഫ്സെക്രട്ടറി കെ.എം.ഏബ്രഹാം ഉൾപ്പെടെ ആറു പേരെ കുറ്റവിമുക്തരാക്കിയായിരുന്നു റിപ്പോർട്ട്. 2016 മാർച്ച് അഞ്ചിനാണു നിയമനം നടന്നത്.

നിശ്ചിത യോഗ്യത ഇല്ലാത്ത ആളെ ഐഎച്ച്ആർഡി ഡയറക്ടറായി നിയമിച്ചു, റാങ്ക് ലിസ്റ്റ് പരസ്യപ്പെടുത്തിയില്ല, സ്വജനപക്ഷപാതം നടത്തി, നിയമനത്തിനു പിന്നിൽ അഴിമതിയുണ്ട് തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹർജിയിൽ. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതിനു ശേഷമായിരുന്നു അന്നത്തെ മുഖ്യമന്ത്രി മന്ത്രിസഭാ അനുമതിയില്ലാതെ നിയമന ഉത്തരവ് അംഗീകരിച്ചത്.