ബോണസ് 4000 രൂപയാക്കി; ഉൽസവ ബത്ത 2750 രൂപ

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 3500 രൂപയിൽ നിന്നു 4000 രൂപയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്കു നൽകുന്ന ഉത്സവബത്ത 2400 രൂപയിൽ നിന്ന് 2,750 രൂപയാക്കി. എല്ലാ വിഭാഗത്തിൽപെട്ട പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും.

ബോണസ് ലഭിക്കുന്നതിനുളള ശമ്പളപരിധി പുതുക്കിയ സ്കെയിലിൽ 22,000 രൂപയിൽ നിന്ന് 24,000 രൂപയായും പഴയ സ്കെയിലിൽ 21,000 രൂപയിൽനിന്ന് 23,000 രൂപയായും കൂട്ടി.