തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാൻ ധനവകുപ്പ് തീരുമാനിച്ചു. പണമായി ജൂണിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ക്ഷാമബത്തയുടെ രണ്ടു ഗഡുക്കളാണ് ഇപ്പോൾ കുടിശികയുള്ളത്. 11 മാസത്തെ കുടിശികയുള്ള ഒരു ശതമാനം ക്ഷാമബത്തയും ആറു മാസത്തെ കുടിശികയുള്ള രണ്ടു ശതമാനം ക്ഷാമബത്തയും.
ഇതിൽ 11 മാസത്തെ കുടിശികയാണ് ജൂലൈ ഒന്നു മുതൽ ശമ്പളത്തോടൊപ്പം നൽകുക. ചരിത്രത്തിലാദ്യമായാണ് ഒരു ഗഡു ഡിഎ കുടിശിക മുഴുവൻ വിതരണം ചെയ്യുന്നതെന്നു ധനവകുപ്പ് വ്യക്തമാക്കി. ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങി. 360 കോടിയുടെ ബാധ്യതയാണ് ഇതുവഴി ഖജനാവിനുണ്ടാകുക. അതേസമയം, രണ്ടു ഗഡുക്കളുടെ കുടിശികയും ഒരുമിച്ചു കിട്ടുമെന്ന പ്രതീക്ഷയിലായിലുന്നു ജീവനക്കാർ.