തിരുവനന്തപുരം∙ ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി 14 ജില്ലകളിലും നാളെ ആഘോഷിക്കും. രാവിലെ ഒൻപതിനു തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി സ്ക്വയറിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.വിദ്യാധരന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പ്രസംഗിക്കും.