തിരുവനന്തപുരം∙ അക്ഷരം, വാക്ക്, വാക്യം, വ്യാകരണം എന്നീ ക്രമത്തിൽ മലയാളഭാഷ പഠിക്കുന്നതിനു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരള ഭാഷാ പാഠാവലി പുസ്തകം ജനപ്രിയമാവുന്നു. 10 വയസ്സു മുതലുള്ളവർക്കുവേണ്ടി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച കേരള ഭാഷാ പാഠശാലയോടനുബന്ധിച്ചാണു പുസ്തകം പ്രസിദ്ധീകരിച്ചത്. ഉച്ചാരണശുദ്ധിക്കും പുസ്തകം സഹായകമാണ്. കേരള ഭാഷാ പാഠശാലയുടെ സൗജന്യ ഭാഷാപഠന സേവനം പ്രയോജനപ്പെടുത്തണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി.കാർത്തികേയൻ നായർ അഭ്യർഥിച്ചു.