പിജി മെഡിക്കൽ പ്രവേശനം: സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം∙ സർക്കാർ സ്വാശ്രയ മെ‍ഡിക്കൽ കോളജുകളിലെ ഒഴിവു വരുന്ന പിജി സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഏഴ്, എട്ട് തീയതികളിൽ 9.30 മുതൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ക്യാംപസിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ നടത്തും. 

പുതിയതായി യോഗ്യത നേടിയവർ ഉൾപ്പെടെ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർഥികളും www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യണം. ഈ സൗകര്യം ആറു മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. 

അഞ്ചിനു പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു മാത്രമായിരിക്കും മോപ്പ്–അപ് റൗണ്ട് കൗൺസലിങ്ങിൽ പങ്കെടുക്കാൻ യോഗ്യത. മോപ്പ്–അപ് റൗണ്ട് സ്ലിപ് വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യണം. കൗൺസലിങ്ങിൽ പങ്കെടുക്കാൻ ഇതു ഹാജരാക്കണം. 

വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471–2339101, 2339102, 2339103.