Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎംവിഐ സ്ഥാനക്കയറ്റം കിട്ടിയ 4 ലാസ്റ്റ് ഗ്രേഡുകാർ പഴയപണിയിലേക്ക്

തിരുവനന്തപുരം∙ ലാസ്റ്റ്് ഗ്രേഡ് തസ്തികയിലുള്ള നാലു ജീവനക്കാർക്ക് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്്പെക്ടർമാരായി (എഎംവിഐ) സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ എടുത്ത തീരുമാനം റദ്ദു ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

കേരള അഡ്മിനിസ്ട്രേറ്റീവ് ടൈബ്യൂണൽ വിധി പരിഗണിച്ചാണു തീരുമാനം. നാല് എഎംവിഐമാരെ നേരിട്ടു നിയമിക്കുമ്പോൾ ക്ലാർക്ക് തസ്തികയിലുള്ള ഒരാൾക്കു തസ്തിക മാറ്റം വഴി നിയമനം നൽകണമെന്നാണു ചട്ടം. ക്ലാർക്ക് തസ്തികയിൽ യോഗ്യതയുള്ളവർ ഇല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു നാല് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ എഎംവിഐമാരായി നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇവരുടെ നിയമനം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികളിൽ സ്ഥാനക്കയറ്റത്തിനെതിരെ വിധിയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ തരംതാഴ്ത്തണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.