Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ പമ്പുകൾ അടച്ചിടും

petrol-pump

കോട്ടയം ∙ മതിയായ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് 26ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എകെഎഫ്പിടി) അറിയിച്ചു. രാത്രികാലങ്ങളിൽ പമ്പുകൾക്കു സുരക്ഷാഭീഷണിയുണ്ട്. കവർച്ചക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ഭീഷണി കാരണം പമ്പ് ജീവനക്കാർ ബുദ്ധിമുട്ടുന്നു. 

കോട്ടയം പാമ്പാടിയിൽ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസം അക്രമം നടത്തിയ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാട്ടുന്നു. ഈ അവസ്ഥ തുടരുകയാണെങ്കിൽ രാത്രിയിൽ പമ്പുകൾ അടച്ചിടേണ്ട അവസ്ഥ ഉണ്ടാകും. പമ്പുകൾക്കു പൊലീസ് സുരക്ഷ ഉറപ്പാക്കണം. രാത്രിയിൽ പെട്രോളടിക്കാനെത്തുന്നവർ ഡിജിറ്റൽ പണമിടപാടുകൾ നടത്തണമെന്ന വ്യവസ്ഥ സർക്കാർ നടപ്പിലാക്കണം. 

പമ്പുകൾക്കു സമീപം ബാങ്കുകൾ സിഡിഎം മെഷിനുകൾ സ്ഥാപിക്കണമെന്നും എകെഎഫ്പിടി പ്രസിഡന്റ് കെ.പി. ശിവാനന്ദൻ, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ രാംകുമാർ എന്നിവർ പറഞ്ഞു.