തിരുവനന്തപുരം∙ ദേശീയപാതയ്ക്കരികിലെ പെട്രോൾ പമ്പുകൾക്കു സമീപം പൊതു ശുചിമുറികൾ നിർമിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ ഭാഗമായി സംസ്ഥാനത്തു 365 പമ്പുകളിലായി ശുചിമുറികൾ നിർമിക്കാൻ 6.45 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതായി മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു.
ചെലവ് പമ്പ് ഏജൻസിയോ ഉടമയോ വഹിക്കണമെന്നാണു വ്യവസ്ഥ. 2013ൽ ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങിയിരുന്നു. ശുചിമുറികളുടെ നിർമാണ രൂപരേഖ ഉൾപ്പെടെ വിശദമായ കത്ത് ജനുവരിയിൽ സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ട്.
മൂന്നു മാസത്തിനകം ശുചിമുറികൾ നിർമിക്കണമെന്നായിരുന്നു നിർദേശം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക ശുചിമുറികൾ വേണമെന്നും അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും നിബന്ധനയുണ്ട്.