ആലപ്പുഴ ∙ ദീപാവലി, നവരാത്രി ഓഫറുകളുമായി ബിഎസ്എൻഎൽ. നിലവിലുള്ള പ്ലാനുകളുടെ കൂടെ ദിവസേന 2.2 ജിബി ഡേറ്റ സൗജന്യമായി ലഭിക്കും. 186, 446, 666, 999 അൺലിമിറ്റഡ് പ്ലാൻ വൗച്ചറുകൾ തിരഞ്ഞെടുക്കുന്നവർക്കു ദിവസേന 3.2 ജിബി ഡേറ്റ 60 ദിവസ കാലവധിയിൽ കിട്ടും. 187, 333, 349, 399, 429, 444 എന്നീ സ്പെഷൽ താരിഫ് വൗച്ചറുകൾക്കും ഈ പ്ലാൻ ലഭ്യമാണ്. നവംബർ 14 വരെയാണ് ഓഫർ കാലാവധി.