ആലപ്പുഴ ∙ 122 ടവറുകൾ 4ജി സേവന സൗകര്യത്തിലേക്ക് ഉയർത്താൻ ബിഎസ്എൻഎൽ. നടപടികൾ അവസാന ഘട്ടത്തിലാണ്. നേരത്തേ 4ജി ടവറുകൾ സ്ഥാപിച്ച ഇടുക്കി ജില്ലയ്ക്കു പുറമെ കവരത്തി ദ്വീപിലും ടവറുകൾ 4ജിയിലേക്കു മാറും. കവരത്തിയിലെ 4 ടവറുകളാണു അപ്ഗ്രേഡ് ചെയ്യുക. ഇടുക്കിയിൽ തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നീ ഷോർട് ഡിസ്റ്റൻസ് ചാർജിങ് ഏരിയ(എസ്ഡിസിഎ)യിലെ 118 ടവറുകളുടെ 4ജി അപ്ഡേഷൻ അവസാന ഘട്ടത്തിലാണ്.
6 ടവറുകൾ നേരത്തേതന്നെ 4ജിയിലേക്കു മാറ്റിയിരുന്നു. 4ജി സ്പെക്ട്രം ലഭിക്കാത്തതിനാൽ നിലവിലുള്ള 3ജി സ്പെക്ട്രം ഉപയോഗിച്ചാണു 4ജി നൽകുന്നത്. കേരളത്തിലെ മൊബൈൽ ഇന്റർനെറ്റ് സേവനം വേഗത്തിലാക്കാൻ കൊച്ചിയിൽ ജിപിആർഎസ് സപ്പോർട്ട് നോഡും (ജിജിഎസ്എൻ) ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്.