2 കൊല്ലം സംഹാര താണ്ഡവമാടിയ കോവിഡിനും ആഡംബര പാർപ്പിടങ്ങളുടെ വിലയോ വാടകയോ കുറയ്ക്കാനായിട്ടില്ല.14 നിലകളുള്ള കുബേലിസ്ക്ക് കെട്ടിടം മുംബൈയിലെ വമ്പൻമാർ താമസിക്കുന്നതാണ്. ശരാശരി വാടക ഇവിടെ എത്രയെന്നു കേട്ടാൽ ഞെട്ടും. മാസം 9 ലക്ഷമാണു ശരാശരി തുക...Mumbai Flats

2 കൊല്ലം സംഹാര താണ്ഡവമാടിയ കോവിഡിനും ആഡംബര പാർപ്പിടങ്ങളുടെ വിലയോ വാടകയോ കുറയ്ക്കാനായിട്ടില്ല.14 നിലകളുള്ള കുബേലിസ്ക്ക് കെട്ടിടം മുംബൈയിലെ വമ്പൻമാർ താമസിക്കുന്നതാണ്. ശരാശരി വാടക ഇവിടെ എത്രയെന്നു കേട്ടാൽ ഞെട്ടും. മാസം 9 ലക്ഷമാണു ശരാശരി തുക...Mumbai Flats

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2 കൊല്ലം സംഹാര താണ്ഡവമാടിയ കോവിഡിനും ആഡംബര പാർപ്പിടങ്ങളുടെ വിലയോ വാടകയോ കുറയ്ക്കാനായിട്ടില്ല.14 നിലകളുള്ള കുബേലിസ്ക്ക് കെട്ടിടം മുംബൈയിലെ വമ്പൻമാർ താമസിക്കുന്നതാണ്. ശരാശരി വാടക ഇവിടെ എത്രയെന്നു കേട്ടാൽ ഞെട്ടും. മാസം 9 ലക്ഷമാണു ശരാശരി തുക...Mumbai Flats

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശതകോടീശ്വരൻമാരും പട്ടിണിപ്പാവങ്ങളും കയ്യെത്തും ദൂരത്തു സഹകരിച്ചു ജീവിക്കുന്ന നാടാണു മുംബൈ. എത്ര ചേരികളിൽ പുഴുക്കളെപ്പോൽ മാനുഷർ! പക്ഷേ മാസ വാടക 10 ലക്ഷവും 20 ലക്ഷവും കൊടുക്കുന്നവരുമുണ്ട്. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് അംബരചുംബികളിൽ 5000–10000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ആഡംബര ഡംഭിൽ അവർ വാണരുളുന്നു.

അടുത്തിടെ മുംബൈയിലെ വാടക നിരക്കുകൾ ലോകമാകെ വാർത്തയായി. പക്ഷേ ഇത്തരം വൻ വാടക നിരക്ക് മിക്കവാറും ഔദ്യോഗിക പാർപ്പിടങ്ങൾക്കാണ്. സ്വന്തം കയ്യിൽ നിന്നല്ലെന്നു മാത്രം. കമ്പനി മേധാവിക്ക് കോർപ്പറേറ്റുകൾ എടുത്തു നൽകുന്ന ഫ്ളാറ്റിനു വാടക കൊടുക്കുന്നതും കമ്പനി തന്നെ. അജന്ത ഫാർമ എന്ന പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനി വർളിയിലെ റഹേജ ലജൻഡ് എന്ന കെട്ടിടത്തിലുള്ള 3369 ചതുരശ്രയടി ഫ്ളാറ്റിനു വാടക പുതുക്കിയത് മാസം 18 ലക്ഷത്തിനാണ്. വർഷം വാടക 2.16 കോടി! 6 കാറുകൾ ഇടാൻ പാർക്കിംഗ് സ്ഥലമുള്ള ഈ ഫ്ളാറ്റ് 18–ാം നിലയിലാണ്. മുകളിൽ നിന്നു നോക്കിയാൽ കടൽ കാണാം.

ADVERTISEMENT

ആഡംബര ഫ്ളാറ്റ് നിർമ്മാതാക്കളായ റഹേജ യുണിവേഴ്സൽ നിർമ്മിച്ച ലെജൻഡിന് 40 നിലകളുണ്ട്. വാടക ഇത്രയുമാണെങ്കിൽ വില എത്ര വരും? 35 കോടിയാണു വില കണക്കാക്കുന്നത്!!! സെയ്ഫ് അലിഖാൻ പട്ടൗഡി ബാന്ദ്രയിൽ വാടകയ്ക്കെടുത്ത ഫ്ളാറ്റിന് മാസം 3.5 ലക്ഷം രൂപയാണു വാടക. സുരക്ഷാ നിക്ഷേപം 15 ലക്ഷം. 1500 ചതുരശ്രയടി മാത്രം വിസ്തീർണം പക്ഷേ 2 കാർ പാർക്കുണ്ട്.

സെക്യൂരിറ്റി ഡെപ്പോസിറ്റ്  1.38 കോടി!

ADVERTISEMENT

ഇന്ത്യയിലെ വാൾട്ട് ഡിസ്നി കമ്പനി മേധാവി കെ.മാധവൻ താമസിക്കുന്നത് പാലി ഹില്ലിലെ 11.5 ലക്ഷം രൂപ മാസ വാടകയുള്ള ഫ്ളാറ്റിലാണ്. ഇതൊരു ഫർണിഷ്ഡ് സർവീസ് അപ്പാർട്ട്മെന്റാണ്. കുബേലിസ്ക്ക് എന്നു പേരുള്ള കെട്ടിട‍ത്തിലെ ഫ്ളാറ്റിന് 5,751 ചതുരശ്രയടി വിസ്തീർണം. വ്യവസായി കിഷോർ ബജാജിൽ നിന്നാണു മൂന്നു വർഷത്തേക്കു വാടകയ്ക്ക് എടുത്തിരിക്കുന്നത്. 1.38 കോടിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്!

ചിത്രം: AFP

14 നിലകളുള്ള കുബേലിസ്ക്ക് കെട്ടിടം മുംബൈയിലെ വമ്പൻമാർ താമസിക്കുന്നതാണ്. ശരാശരി വാടക ഇവിടെ എത്രയെന്നു കേട്ടാൽ ഞെട്ടും. മാസം 9 ലക്ഷമാണു ശരാശരി തുക. ബഡാസാബ് ഗ്രൂപ്പ് ചെയർമാൻ കിഷോർ ബജാജ് തന്നെയാണ് കെട്ടിടത്തിന്റെ നിർമ്മാതാവ്. ബാന്ദ്ര കുർള കോംപ്ളക്സിൽ (ബികെസി) സൺടെക്ക്  സിഗ്നേച്ചർ ഐലന്റിൽ ആബട്ട് ഹെൽത്ത് കെയർ എടുത്ത 5000 ചതുരശ്രയടി ഫ്ളാറ്റിന് മാസ വാടക 9.26 ലക്ഷം. 5 കാർ പാർക്കുകൾ. പക്ഷേ ആദ്യ വർഷ വാടകയാണിത്. രണ്ടാം വർഷം വാടക 9.91 ലക്ഷവും മൂന്നാം വർഷം 10.9 ലക്ഷവും.

ADVERTISEMENT

ഇത്രയും വാടക ഇപ്പോഴും കിട്ടുന്നതിനു പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2 കൊല്ലം സംഹാര താണ്ഡവമാടിയ കോവിഡിനും ആഡംബര പാർപ്പിടങ്ങളുടെ വിലയോ വാടകയോ കുറയ്ക്കാനായിട്ടില്ല. വൻ ആഡംബര പാർപ്പിടങ്ങൾ മികച്ച ലൊക്കേഷനുകളിൽ കൂടുതലായി ഉണ്ടാവുന്നില്ല. അതിനാൽ ഉള്ളവയുടെ വിലയും വാടകയും മുംബൈയിൽ കൂടുക തന്നെയാണ്. അത്തരമൊരു പാർപ്പിടത്തിന് വില 50 കോടി എന്നത് മുംബൈയിൽ പുത്തരിയല്ല. 7 ദശലക്ഷം ഡോളർ വില! ലോകത്ത് ഏതു വൻ നഗരത്തിലും ഇത്തരം വിലകളും അതിലേറെയും അൾട്രാ ആഡംബര പാർപ്പിടങ്ങൾക്കുണ്ട്. ന്യൂയോർക്കിലെ പാർക്ക് അവന്യൂ ഉദാഹരണം. സെൻട്രൽ പാർക്കിന് എതിർ വശത്തുള്ള ഇത്തരം പാർപ്പിടങ്ങളിൽ നിന്ന് പാർക്കിന്റെ മനോഹര കാഴ്ച ലഭിക്കുമെന്നതും വില കൂടാൻ കാരണമാണ്.

English Summary: Skyscrapers for Rs 50 Crore! The Two Extremes of Cost of Living in Mumbai