കണ്ണൂർ∙ ലോട്ടറി ടിക്കറ്റിൽ ഇനി ഭാഗ്യം മാത്രമല്ല, തിളക്കവും. ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്തുള്ള തട്ടിപ്പു തടയുന്നതിനാണു തിളക്കമുള്ള മഷിയുപയോഗിച്ച് ഇനി മുതൽ ലോട്ടറി ടിക്കറ്റ് അച്ചടിക്കുക. ‍ഏജൻസി സീൽ വയ്ക്കാൻ പ്രത്യേക സ്ഥലം ടിക്കറ്റിന്റെ പിൻവശത്തുണ്ടാകും. നിലവിൽ ടിക്കറ്റിന്റെ പിറകിൽ | Lottery Ticket Printing | Kerala Lottery | Lottery | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ലോട്ടറി ടിക്കറ്റിൽ ഇനി ഭാഗ്യം മാത്രമല്ല, തിളക്കവും. ടിക്കറ്റിന്റെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്തുള്ള തട്ടിപ്പു തടയുന്നതിനാണു തിളക്കമുള്ള മഷിയുപയോഗിച്ച് ഇനി മുതൽ ലോട്ടറി ടിക്കറ്റ് അച്ചടിക്കുക. ‍ഏജൻസി സീൽ വയ്ക്കാൻ പ്രത്യേക സ്ഥലം ടിക്കറ്റിന്റെ പിൻവശത്തുണ്ടാകും. നിലവിൽ ടിക്കറ്റിന്റെ പിറകിൽ പതിപ്പിക്കുന്ന സീലിന്റെ മഷി പടർന്ന്, മുൻവശത്തുള്ള ക്യൂആർ കോഡ് തിരിച്ചറിയാൻ പറ്റാതാകാറുണ്ട്. നിലവിൽ വലതു ഭാഗത്ത്, ടിക്കറ്റ് നമ്പറിനോടു ചേർന്നുള്ള ക്യൂആർ കോഡ് ഇടതു വശത്തേക്കു മാറ്റും.

ടിക്കറ്റ് നമ്പർ, രഹസ്യ നമ്പർ തുടങ്ങിയവയുൾപ്പെടുന്ന വേരിയബിൾ ഡേറ്റ പ്രിന്റ് ടിക്കറ്റിന്റെ പലഭാഗങ്ങളിലും വരുമെന്നതാണു മറ്റൊരു പ്രധാന മാറ്റം. നിലവിൽ, ടിക്കറ്റിൽ ഒരിടത്തു മാത്രമാണിത് അച്ചടിക്കുന്നത്. ടിക്കറ്റ് നമ്പർ ചുരണ്ടി മാറ്റി കൃത്രിമം നടത്തുന്നതൊഴിവാക്കാനാണീ മാറ്റം.  ലോട്ടറി വകുപ്പിന്റെ സജീവ പരിഗണനയിലുള്ള ഈ മാറ്റങ്ങളെല്ലാം സംസ്ഥാന ബജറ്റിനു ശേഷം നിലവിൽ വരുമെന്നാണു വിവരം.  

ADVERTISEMENT

എറണാകുളം കാക്കനാട്ടെ കെബിപിഎസിലും തിരുവനന്തപുരം സിആപ്റ്റിലുമാണ് നിലവിൽ ടിക്കറ്റുകൾ അച്ചടിക്കുന്നത്. കൂടുതൽ ഏജൻസികളെ അച്ചടിക്കായി ഏർപ്പാടാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പ്രതിദിന ടിക്കറ്റിന്റെ നിരക്ക് 40 രൂപയിൽ നിന്ന് 50 രൂപയാക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഏജന്റുമാർ ഉന്നയിക്കുന്നു.