പവലിന്റെ വാക്കിൽ തകർന്ന് ഓഹരിയും രൂപയും
കൊച്ചി ∙ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജറോം പവലിന്റെ ജാക്സൻ ഹോൾ പ്രഖ്യാപനത്തിന്റെ ആഘാതത്തിൽ ഓഹരി വിപണിക്കു കനത്ത തകർച്ച. പലിശ നിരക്കുകൾ ഇനിയും ഉയരുമെന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്. ഓഹരി വിപണിയിലെ തകർച്ചയുടെ തുടർച്ചയായി രൂപയുടെ വിനിമയ നിരക്കിലും ഇടിവ് നേരിട്ടു. ക്രിപ്റ്റോ കറൻസി വിപണിക്കും Share market, Jackson Holel, Jerome Powell, Manorama News

കൊച്ചി ∙ യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജറോം പവലിന്റെ ജാക്സൻ ഹോൾ പ്രഖ്യാപനത്തിന്റെ ആഘാതത്തിൽ ഓഹരി വിപണിക്കു കനത്ത തകർച്ച. പലിശ നിരക്കുകൾ ഇനിയും ഉയരുമെന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്. ഓഹരി വിപണിയിലെ തകർച്ചയുടെ തുടർച്ചയായി രൂപയുടെ വിനിമയ നിരക്കിലും ഇടിവ് നേരിട്ടു. ക്രിപ്റ്റോ കറൻസി വിപണിക്കും പവലിന്റെ പ്രഖ്യാപനം തിരിച്ചടിയായി.
ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചതുതന്നെ കനത്ത ഇടിവോടെയായിരുന്നു. ഇടപാടുകളുടെ ആദ്യ മണിക്കൂറിൽ സെൻസെക്സ് 57,367.47 പോയിന്റ് വരെ താഴുകയുണ്ടായി; നിഫ്റ്റി 17,166.20 പോയിന്റ് വരെയും. നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ നാലു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അപ്പോൾ രേഖപ്പെടുത്തിയത്. എന്നാൽ വ്യാപാരാവസാനത്തോടെ വിപണിയുടെ നില മെച്ചപ്പെട്ടു. സെൻസെക്സ് അവസാനിച്ചത് 57,972.62 പോയിന്റിലാണ്; നിഫ്റ്റി 17,312.90 പോയിന്റിലും. നിക്ഷേപകരുടെ ആസ്തി മൂല്യത്തിലെ നഷ്ടം 2.28 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ തുടങ്ങിയ ഐടി ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവ് അനുഭവപ്പെട്ടത്. ഇവ പ്രധാനമായും ആശ്രയിക്കുന്നത് അമേരിക്കൻ വിപണിയെയാണ്. അവിടെ സാമ്പത്തിക മാന്ദ്യമുണ്ടായാൽ ഇവയുടെ ബിസിനസിനെ അതു ഗണ്യമായി ബാധിക്കും.
യുഎസിലെ പലിശ നിരക്കുകൾ ക്രമാതീതമായി ഉയരുന്നതു വിദേശ ധനസ്ഥാപനങ്ങളെ പിന്തിരിപ്പിക്കുമെന്ന ഭയമാണ് ഇന്ത്യയിലെ ഓഹരി വിപണിക്കുള്ളത്. ഇതാണ് ഓഹരി വിപണിയിലെ പൊതുവായ ഇടിവിനു കാരണം. എന്നാൽ യുഎസ് സമ്പദ്‌വ്യവസ്ഥയോടു പൂർണമായും ബന്ധിതമല്ല ഇന്ത്യയുടേത് എന്നതിനാൽ ഇവിടത്തെ ആശങ്കയ്ക്ക് അത്രകണ്ട് അടിസ്ഥാനമില്ലെന്നു ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക ശാസ്ത്രജ്ഞരുമുണ്ട്. ഇന്ത്യൻ വിപണിക്കു കരുത്തു വീണ്ടെടുക്കാൻ വൈകാതെ സാധിക്കുമെന്നും അവർ അനുമാനിക്കുന്നു.
രൂപയുടെ വിനിമയ നിരക്ക് 80.12 വരെ താഴ്ന്നു
പവലിന്റെ പ്രഖ്യാപനം ഓഹരി വിപണിക്കു മാത്രമല്ല കറൻസി വിപണിക്കും അടിയായി. യുഎസിലെ കടപ്പത്ര വിപണി കുതിച്ചുയർന്നു. യൂറോ, പൗണ്ട്, സ്വിസ് ഫ്രാങ്ക്, യെൻ, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ എന്നിവയുമായുള്ള യുഎസ് ഡോളർ വിനിമയത്തിന്റെ മൂല്യ സൂചിക 109 പിന്നിട്ടതോടെ രൂപ ഉൾപ്പെടെയുള്ള കറൻസികൾക്കു വില താഴ്ന്നു.
ഒരു ഘട്ടത്തിൽ രൂപയുടെ വിനിമയ നിരക്ക് 80.12 എന്ന റെക്കോർഡ് നിലവാരത്തിലേക്കുപോലും താഴുകയുണ്ടായി. എന്നാൽ ഇടപാടുകൾ അവസാനിച്ചപ്പോൾ നിരക്ക് 79.96 നിലവാരത്തിലായിരുന്നു. റിസർവ് ബാങ്ക് നല്ല തോതിൽ ഡോളർ വിറ്റഴിച്ചു രൂപയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നുവെന്ന് ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിലെ ട്രേഡർമാരിൽനിന്ന് അറിയാൻകഴിഞ്ഞു.
ക്രിപ്റ്റോ കറൻസികൾ താഴ്ന്ന നിലവാരത്തിൽ
ക്രിപ്റ്റോ വിപണിയിൽ ഏതാണ്ട് എല്ലാ കറൻസികൾക്കും വിലയിടിവ് അനുഭവപ്പെട്ടു. ഒരു ഘട്ടത്തിൽ ക്രിപ്റ്റോ വിപണിയുടെ ആകെ മൂല്യം ഒരു ലക്ഷം കോടി യുഎസ് ഡോളറിനും താഴെയെത്തുകയുണ്ടായി.
Content Highlights: Stock market